മുംബൈ: ട്വന്റി20 ലോകകപ്പ് സൂപ്പര്‍ എട്ട് ഘട്ടത്തിലെ നിര്‍ണ്ണായക മത്സരങ്ങള്‍ക്ക് മുന്നോടിയായി ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. സൗത്ത് ആഫ്രിക്കയോടേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ മലയാളി താരം സഞ്ജു സാംസണെ പ്ലേയിംഗ് ഇലവനിലേക്ക് തിരികെ കൊണ്ടുവന്നേക്കുമെന്ന് അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷെറ്റ് സൂചന നല്‍കി. ബാറ്റിംഗ് നിരയിലെ ഇടംകൈയ്യന്‍ ബാറ്റര്‍മാരുടെ ആധിക്യം കുറയ്ക്കാനും ബാലന്‍സ് കൊണ്ടുവരാനുമാണ് പുതിയ നീക്കം.
ഇന്ത്യന്‍ ടോപ് ഓര്‍ഡറില്‍ നിലവില്‍ ഇടംകൈയ്യന്‍ ബാറ്റര്‍മാരാണ് അധികവും.കൂടുതലും. ജുവിനെപ്പോലെ ഒരു വലംകൈയ്യന്‍ ബാറ്റര്‍ മുന്‍നിരയില്‍ വരുന്നത് ഇതിന് പരിഹാരമാകുമെന്നാണ് കണക്കുക്കൂട്ടല്‍.
ഓപ്പണര്‍ അഭിഷേക് ശര്‍മ, മൂന്നാം നമ്പറില്‍ ഇറങ്ങുന്ന തിലക് വര്‍മ എന്നിവരുടെ മോശം പ്രകടനമാണ് സഞ്ജുവിനെ പരിഗണിക്കുന്നതിലേക്ക് കടക്കുന്നത്. അഭിഷേകിന് നേരിട്ട ഭക്ഷണവിഷബാധയും അദ്ദേഹത്തിന്റെ കായികക്ഷമതയെ ബാധിച്ചിട്ടുണ്ടെന്ന് കോച്ച് വെളിപ്പെടുത്തി.
നിലവില്‍ സ്‌ക്വാഡിലുള്ള ഏക സ്‌പെഷ്യലിസ്റ്റ് വലംകൈയ്യന്‍ ഓപ്പണിംഗ് ഓപ്ഷനാണ് സഞ്ജു സാംസണ്‍. നമീബിയക്കെതിരെ ലഭിച്ച ഏക അവസരത്തില്‍ 8 പന്തില്‍ 22 റണ്‍സെടുത്തതും സഞ്ജുവായിരുന്നു.
‘കഴിഞ്ഞ 18 മാസമായി മികച്ച രീതിയില്‍ കളിക്കുന്നവരെ പിന്തുണയ്ക്കണോ അതോ മാറ്റങ്ങള്‍ വരുത്തി സഞ്ജുവിനെ ഉള്‍പ്പെടുത്തണോ എന്നതാണ് ഞങ്ങളുടെ മുന്നിലുള്ള ചോദ്യം. മുന്‍നിരയില്‍ ഒരു വലംകൈയ്യന്‍ ബാറ്റര്‍ ഉണ്ടാകുന്നത് തന്ത്രപരമായി ഗുണം ചെയ്യും. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.’
സൗത്ത് ആഫ്രിക്കയോട് 76 റണ്‍സിന് തോറ്റതോടെ ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് ഗണ്യമായി കുറഞ്ഞു. വ്യാഴാഴ്ച ചെന്നൈയില്‍ സിംബാബ്വെക്കെതിരെയും പിന്നീട് വെസ്റ്റ് ഇന്‍ഡീസിനെതിരെയുമുള്ള മത്സരങ്ങള്‍ ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. ഈ സാഹചര്യത്തില്‍ മികച്ച ഫോമിലുള്ള താരങ്ങളെ ഉള്‍പ്പെടുത്തി സെമി ഫൈനല്‍ ഉറപ്പാക്കാനാണ് ടീം ലക്ഷ്യമിടുന്നത്.