Sports
ആധികാരികം കേരളം ബംഗാളിനെയും കശക്കി
കൊല്‍ക്കത്ത: ഇരു ഗോള്‍മുഖത്തും അവസരങ്ങളുടെ വേലിയേറ്റം. ഗോള്‍ക്കീപ്പര്‍മാര്‍ നിരന്തരം പരീക്ഷിക്കപ്പെട്ടു. നിശ്ചിത സമയത്തിന്റെ അവസാന മിനുട്ടില്‍ മാത്രം പന്ത് വലയില്‍ കയറി. ആ പന്തിനെ പിന്തുടര്ന്നത് ജിതിനായിരുന്നു. വലത് പാര്‍ശ്വത്തിലൂടെ ഓടിക്കയറിയ ജിതിന് പെനാല്‍ട്ടി ബോക്സിന് സമാന്തരമായി താഴ്ന്ന ക്രോസ് നല്കുമ്പോള് ഇടത് പാര്‍ശ്വത്തിലൂടെ കെ.പി രാഹുല്‍ അതേ വേഗതയില്‍ ഓടി വരുന്നുണ്ടായിരുന്നു. ഒരു സില്‍ക്കി ടച്ച്-പന്ത് വലയില്‍ കയറിയപ്പോള്‍ മോഹന്‍ ബഗാന് മൈതാനത്തുണ്ടായിരുന്ന ബംഗാളികള്‍ നിശബ്ദരായിരുന്നു. ആ സുന്ദര ഗോള്‍ വിജയത്തില്‍ ബംഗാളിനെ തോല്‍പ്പിച്ച് അപരാജിത റെക്കോര്‍ഡുമായി കേരളം സന്തോഷ് ട്രോഫി ദേശീയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് എയില്‍ ഒന്നാമന്മാരായി. രണ്ട് ടീമുകളും നേരത്തെ തന്നെ സെമി ടിക്കറ്റ് ഉറപ്പാക്കിയതിനാല്‍ മല്‍സരത്തിന്റെ പ്രസക്തി ഗ്രൂപ്പ് ചാമ്പ്യന്മാരെ നിര്‍ണയിക്കുന്നതില്‍ മാത്രമായിരുന്നു. ഗ്രൂപ്പിലെ രണ്ട് പ്രബലര്‍ തമ്മിലുള്ള അങ്കം പ്രതീക്ഷിക്കപ്പെട്ടത് പോലെ ആവേശകരമായിരുന്നു. പന്ത് കൈവശം വെക്കുന്നതിലും അവസരങ്ങള്‍ മെനയുന്നതിലും ആദ്യ പകുതിയില്‍ ബംഗാളായിരുന്നു മുന്നില്‍. എന്നാല്‍ രണ്ടാം പകുതിയില്‍ കേരളം ഒപ്പത്തിനൊപ്പം നിന്നു.
ആറാം മിനുട്ടില്‍ ആദ്യാവസരം ബംഗാളിനായിരുന്നു. കേരളാ പെനാല്‍ട്ടി ബോക്സില്‍ കയറിയ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ സന്ദീപ് ഭട്ടാചാര്യ തൊടുത്ത ഷോട്ട് പക്ഷേ പുറത്തേക്കായിരുന്നു. കേരളത്തിന്റെ ആദ്യ അപകടകരമായ നീക്കം പതിമൂന്നാം മിനുട്ടിലായിരുന്നു. ആക്രമിച്ച് കളിച്ച ജിതിന പെനാല്‍ട്ടി ബോക്സിന് പുറത്ത് ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രി കിക്ക് പക്ഷേ ലിജോക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. മുപ്പത്തിമൂന്നാം മിനുട്ടില്‍ ബംഗാള്‍ ഗോളിന് അരികിലെത്തി.സന്ദീപ് തുടക്കമിട്ട നീക്കത്തില്‍ ബിദ്യാസാഗര്‍ സിംഗ് പെനാല്‍ട്ടി ബോക്സ് വരെ കയറിയെത്തി സുജയ് ദത്തക്ക് പന്ത് കൈമാറി. ഗോള്‍ക്കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ സുജയ് ദത്തക്ക് പിഴച്ചു. ഇടവേളക്ക് തൊട്ട് മുമ്പ് ബംഗാള്‍ മറ്റൊരു സുവര്‍ണാവസരം കൂടി പാഴാക്കി. സന്ദീപ് തുടക്കമിട്ട നീക്കത്തില്‍ നിന്നും പന്ത് വാങ്ങിയ സൗരവ് ദാസ്ഗുപ്ത മാര്‍ക്ക് ചെയ്യപ്പെടാതെ നില്‍ക്കുകയായിരുന്ന രാജോണ്‍ ബര്മന് പന്ത് കൈമാറുമ്പോള്‍ കേരളാ ഗോള്‍ക്കീപ്പര്‍ അജ്മല്‍ സ്ഥാനം തെറ്റി നില്‍ക്കുകയായിരുന്നു. പക്ഷേ രാജോണിന്റെ ഷോട്ട് ദുര്‍ബലമായിരുന്നു.
രണ്ടാം പകുതിയിലെ ആദ്യ സുവര്‍ണാവസരം കേരളത്തിനായിരുന്നു. ബംഗാള്‍ ഗോള്‍ക്കീപ്പര്‍ രണജിത് മജുംദാര്‍ മാത്രം മുന്നില്‍ നില്‍ക്കെ ജിതിന്റെ ഷോട്ട് പുറത്ത് പോയി. വലത് വിംഗില്‍ നിന്നും ജിതിന് നല്കിയ ക്രോസ് സ്വീകരിക്കുന്നതില്‍ അഫ്ദാല്‍ പരാജയപ്പെട്ടതോടെ മറ്റൊരവസരവും കേരളത്തിന് നഷ്ടമായി. എണ്‍പത്തിയൊന്നാം മിനുട്ടില്‍ ബംഗാള്‍ മധ്യനിരക്കാരന് ബിദ്യാസാഗര്‍ സിംഗ് കേരളത്തിന്റെ മൂന്ന് ഡിഫന്‍ഡര്‍മാരെ പിറകിലാക്കി പെനാല്‍ട്ടി ബോക്സില്‍ കയറി നല്കിയ പാസ് സ്വീകരിക്കാന്‍ ബംഗാളിന്റെ മറ്റ് താരങ്ങളാരുമുണ്ടായിരുന്നില്ല. മല്‍സരം സമനിലയില്‍ അവസാനിക്കുമെന്ന ഘട്ടത്തിലാണ് രാഹുല്‍ അരങ്ങ് തകര്‍ത്ത് ഗോള്‍ നേടിയത്. നാല് മല്‍സരങ്ങളില്‍ നിന്ന് 12 പോയിന്റ്് നേടിയ കേരളം ഗ്രൂപ്പില്‍ ഒന്നാമന്മാരായപ്പോല്‍ അത്രയും മല്‍സരങ്ങളില്‍ നിന്നായി ഒമ്പത് പോയിന്റാണ് ബംഗാള്‍ സമ്പാദ്യം.
ഗ്രൂപ്പിലെ അപ്രസക്തമായ മറ്റൊരു മല്‍സരത്തില്‍ മഹാരാഷ്ട്ര 7-2 ന് മണിപ്പൂരിനെ തരിപ്പണമാക്കി. ഹാട്രിക് നേടിയ രണ്‍ജിത് സിംഗായിരുന്നു മണിപ്പൂരിന്റെ ഹീറോ. സാഹില്‍ ഭക്റെ, നിഖില്‍ പ്രഭു, കിരണ്‍ പന്‍ഡാരെ, നാഖിര്‍ അന്‍സാരി എന്നിവര്‍ മറ്റ് ഗോളുകള്‍ നേടി.
Sports
കട്ടക്കില്‍ കട്ടക്ക് നിന്ന് ഇന്ത്യ; ദക്ഷാണാഫ്രിക്കയെ 101 റണ്‍സിന് തകര്‍ത്തു
ആള്‍റൗണ്ട് പ്രകടനത്തിലൂടെ ദക്ഷിണാഫ്രിക്കയെ 101 റണ്‍സിന് തകര്‍ത്താണ് പരമ്പരയില്‍ ഇന്ത്യ കൂറ്റന്‍ ജയം നേടിയത്.
കട്ടക്ക്: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20 യില്‍ ഇന്ത്യക്ക് ഉജ്ജ്വല വിജയം. ആള്‍റൗണ്ട് പ്രകടനത്തിലൂടെ ദക്ഷിണാഫ്രിക്കയെ 101 റണ്‍സിന് തകര്‍ത്താണ് പരമ്പരയില്‍ ഇന്ത്യ കൂറ്റന്‍ ജയം നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ്നഷ്ടത്തില്‍ 176 റണ്‍സെടുത്തു. ഇന്ത്യന്‍ നിരയില്‍ 28 പന്തില്‍ അര്‍ധസെഞ്ച്വറി നേടിയ ഹാര്‍ദിക് പാണ്ഡ്യയാണ് (59) ടോപ് സ്കോറര്‍. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ലുങ്കി എന്‍ഗിഡി മൂന്ന് വിക്കറ്റ് വീഴ്ത്തി. ലുത്തോ സിപാംല രണ്ടും ഡൊനോവന്‍ ഫെരേര ഒന്നും വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 74 റണ്‍സിന് കൂടാരം കയറി. 14 പന്തില്‍ 22 റണ്‍സെടുത്ത ഡേവിഡ് മില്ലറാണ് പ്രൊട്ടീസ് നിരയില്‍ ഏറ്റവും റണ്‍സ് എടുത്തത്. അര്‍ഷ്ദീപ് സിംഗ്, ജസ്പ്രിത് ബുമ്ര, അക്സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ഹാര്‍ദിക് പാണ്ഡ്യയും ശിവം ദുബെയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
തുടക്കത്തില്‍ തന്നെ ഓപ്പണറായ ശുഭ്മന്‍ ഗില്ലിനെ ഇന്ത്യക്ക് നഷ്ടമായിരുന്നു. ആദ്യ പന്തില്‍ ഫോറില്‍ തുടങ്ങിയ ഗില്‍ രണ്ടാം പന്തില്‍ ലുങ്കി എന്‍ഗിഡിയുടെ പന്തില്‍ ലോഫ്റ്റഡ് ഷോട്ടിന് മുതിര്‍ന്നെങ്കിലും മാര്‍ക്കോ യാന്സന് കയ്യിലൊതുക്കുകയായിരുന്നു. മൂന്നാമതായിറങ്ങിയ സൂര്യ കുമാര്‍ യാദവും 12 റണ്‍സെടുത്ത് മടങ്ങി. പിന്നാലെ അഭിഷേക് ശര്‍മയെയും തുടര്‍ന്ന് വന്ന തിലക് വര്‍മയെയും 32 പന്തില്‍ 21 റണ്‍സെടുത്ത് മാര്‍ക്കോ യാന്‍സന്റെ ക്യാച്ചില്‍ പുറത്താക്കിയതോടെ ഇന്ത്യ പ്രതിസന്ധിയിലായി. . പിന്നീട് വന്ന അക്സര്‍ പട്ടേലിനും ശിവം ദുബേയ്ക്കും ഒന്നും ചെയ്യാനായില്ല. ഹാര്‍ദിക് പാണ്ഡ്യക്ക് മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. തകര്‍ത്തടിച്ച ഹാര്‍ദിക് 28 പന്തില്‍ 59 റണ്‍സെടുത്തു. ജിതേഷ് ശര്‍മ അഞ്ച് പന്തില്‍ പത്ത് റണ്‍സെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് രണ്ടാം പന്തില്‍ തന്നെ ക്വിന്റണ്‍ ഡികോക്കിനെ നഷ്ടമായി. പിന്നാലെ ട്രിസ്റ്റണ്‍ സ്റ്റബ്സിനെയും, എയ്ഡന്‍ മാര്‍ക്രത്തിനെയും പുറത്താക്കി. അര്‍ഷ്ദീപിന്റെ പന്തില്‍ ജിതേഷ് ശര്‍മയുടെ കീപ്പര്‍ ക്യാച്ചില്‍ മാര്‍ക്രം പുറത്തായി. പിന്നാലെ ഹാര്‍ദികിന്റെ പന്തില്‍ ഡേവിഡ് മില്ലറും, വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ഡൊണാന്‍ ഫെരേരയും ജിതേഷിന്റെ കീപ്പര്‍ ക്യാച്ചിലൂടെ തന്നെ പുറത്താവുന്നു. പിന്നാലെ വന്ന മാര്‍ക്കോ യാന്‍സനോ, കേശവ് മഹാരാജിനോ ഒന്നും ചെയ്യാനായില്ല. നാല് പന്തില്‍ രണ്ട് റണ്‍സെടുത്ത ലുത്തോ സിംപാലയെ ശിവം ദുബേയുടെ പന്തില്‍ അഭിഷേക് ശര്‍മ കയ്യിലൊതുക്കിയതോടെ ഇന്ത്യ ജയമുറപ്പിച്ചു.
Sports
വെടിക്കെട്ടുമായി ഹര്‍ദിക്; അര്‍ധ സെഞ്ചറി; ദക്ഷിണാഫ്രിക്കയ്ക്ക് 176 റൺസ് വിജയലക്ഷ്യം
മൂന്നിന് 48 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിലാണ് 175ലെത്തിയത്.
ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ട്വന്റി20യില്‍ ഇന്ത്യ 175 റണ്‍സ് നേടി. ഓപണര്‍ ശുഭ്മാന്‍ ഗില്‍ ആദ്യ ഓവറില്‍ തന്നെ നാല് റണ്‍സുമായി പുറത്തായിരുന്നു. മൂന്നിന് 48 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിലാണ് 175ലെത്തിയത്. തുടക്കത്തില്‍ പാളിച്ച സംഭവിച്ച ഇന്ത്യയെ മധ്യനിരയില്‍ തിലക് വര്‍മയും (26), അക്സര്‍ പട്ടേലും (23), അവസാന ഓവറുകളിലെ വെടിക്കെട്ടുമായി ഹര്‍ദിക് പാണ്ഡ്യയും (28 പന്തില്‍ 59 നോട്ടൗട്ട്) ചേര്‍ന്നാണ് പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്.
മലയാളി താരം സഞ്ജു സാംസണിനെ തഴഞ്ഞ് കളത്തിലിറങ്ങിയ ഇന്ത്യക്ക് പതിവുപോലെ ടോസ് നഷ്ടമായി. പിന്നാലെ ഇന്ത്യയെ ദക്ഷിണാഫ്രിക്ക ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇന്ത്യക്കായി ഓപണ്‍ ചെയ്തത് അഭിഷേക് ശര്‍മയും (17), ശുഭ്മാന്‍ ഗില്ലും ആയിരുന്നു. ആദ്യ ഓവര്‍ എറിഞ്ഞ ലുന്‍ഗി എന്‍ഗിഡിയെ ബൗണ്ടര്‍ പായിച്ച് ഗില്‍ തുടങ്ങിയെങ്കിലും നേരിട്ട രണ്ടാം പന്തില്‍ പുറത്തായി. നായകന് സൂര്യകുമാര്‍ യാദവും (12), പിന്നാലെ അഭിഷേകും പുറത്തായതോടെ മൂന്നിന് 48 എന്ന നിലയിലായി. ഒടുവില്‍ മധ്യനിരയില്‍ തിലക് വര്‍മയും അക്സര്‍ പട്ടേലും, അവസാന ഓവറുകളില്‍ ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്നാണ് ഇന്ത്യയെ കരകയറ്റിയത്.
ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവരാണ് ടീമിലെ പേസര്‍മാരായുള്ളത്. ടീമില്‍ തിരിച്ചെത്തിയ ഓള് റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ അവസരം ഗംഭീരമാക്കി. സ്പിന്നര്‍മാരായി വരുണ്‍ ചക്രവര്‍ത്തിയും അക്സര്‍ പട്ടേലും അന്തിമ ഇലവനിലെത്തിയപ്പോള്‍ കുല്‍ദീപ് യാദവിന് പുറത്തിരിക്കേണ്ടി വന്നു.
ശിവം ദുബെയാണ് ടീമിലെ മറ്റൊരു ഓള് റൗണ്ടര്‍. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനായി മികച്ച പ്രകടനം നടത്തിയിട്ടും സഞ്ജുവിനെ പ്ലെയിങ് ഇലവനിലേക്ക് പരിഗണിച്ചില്ല. ഓസീസിനെതിരായ അവസാന ട്വന്റി20 മത്സരത്തിലും സഞ്ജുവിനു പകരം ജിതേഷാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായി കളിച്ചത്.
kerala
ഐപിഎല്‍ ലേലപട്ടിക ചുരുങ്ങി; 1005 പേര് പുറത്ത്, 350 പേരുമായി ആവേശം കത്തുന്നു
പ്രാഥമിക പട്ടികയില്‍ ഉണ്ടായിരുന്ന 1005 പേരെ ഒഴിവാക്കി, വെറും 350 താരങ്ങള്‍ക്കാണ് ലേലത്തില്‍ അവസരം നല്‍കിയിരിക്കുന്നത്.
അബുദാബി: പുതിയ ഐപിഎല്‍ സീസണിന് മുന്നോടിയായി നടക്കുന്ന താരലേലത്തിന് ആവേശം കത്തുന്ന വേളയില്‍ ബിസിസിഐ പുറത്തിറക്കിയ അന്തിമ പട്ടിക വലിയ ചര്‍ച്ചകള്‍ക്കിടയാക്കി. പ്രാഥമിക പട്ടികയില്‍ ഉണ്ടായിരുന്ന 1005 പേരെ ഒഴിവാക്കി, വെറും 350 താരങ്ങള്‍ക്കാണ് ലേലത്തില്‍ അവസരം നല്‍കിയിരിക്കുന്നത്.
രജിസ്റ്റര്‍ ചെയ്യാതിരുന്ന 35 പേരും പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലേലത്തിലെ ഏറ്റവും വലിയ അത്ഭുതമായി മാറിയത് ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്ക് ലിസ്റ്റില്‍ ഇടംപിടിച്ചതാണ്. ഒരു ഫ്രാഞ്ചൈസിയുടെ പ്രത്യേക അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഡി കോക്ക് ഉള്‍പ്പെട്ടതെന്നാണ് ക്രിക്ക്ബസ്സ് റിപ്പോര്‍ട്ട്.
വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് മടങ്ങിയെത്തിയ താരം, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ നേടിയ സെഞ്ചുറിയുടെ പശ്ചാത്തലത്തില്‍ വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. താരത്തിന്റെ അടിസ്ഥാന വില ഒരു കോടി രൂപയാണ്. പുതുമുഖങ്ങള്‍ നിറഞ്ഞ വലിയ ഒരു നിരയും ഇത്തവണ ലേലത്തിനുണ്ട്.
അഫ്ഗാനിസ്ഥാന്റെ അറബ് ഗുല്‍, വെസ്റ്റ് ഇന്‍ഡീസിന്റെ കിം അഗസ്റ്റു എന്നിവര്‍ ആദ്യമായി ഐപിഎല്‍ ലേല പട്ടികയില്‍ ഇടം നേടി. ശ്രീലങ്കന്‍ താരങ്ങളായ ട്രാവിന് മാത്യു, ബിനുര ഫെര്‍ണണ്ടോ, കുശാല്‍ പെര, ദുനിത് വെല്ലലഗെ എന്നിവരും പങ്കെടുക്കുന്നു. കൂടാതെ അനവധി ഇന്ത്യന്‍ ആഭ്യന്തര താരങ്ങളും ടീമുകളുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുകയാണ്.
ലേലം ഡിസംബര്‍ 16ന് അബുദാബിയില്‍ നടക്കും. ഇതിനിടെ ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങളുടെ പട്ടികയും പുറത്തുവിട്ടിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സൂപ്പര്‍താരമായ ആന്ദ്രെ റസ്സലിനെയും വെങ്കിടേഷ് അയ്യരിനെയും നിലനിര്‍ത്തിയിരുന്നില്ല; പിന്നാലെ റസ്സല്‍ ഐപിഎലില്‍ നിന്ന് വിരമിച്ചതും വിവാദമായി.
ട്രഡ് ഡീലുകള്‍ വഴിയും ടീമുകളില്‍ വന്‍ മാറ്റങ്ങള്‍ നടന്നു. സഞ്ജു സാംസണിനെ ചേര്‍ത്തെടുത്ത ചെന്നൈ സൂപ്പര്‍ കിംഗ്സ്, രചിന് രവീന്ദ്രയെയും മതീഷ പതിരാണയെയും വിട്ടു. ഗ്ലെന്‍ മാക്സ്വെല്, ഫാഫ് ഡുപ്ലെസിസ് എന്നിവര്‍ ലേലത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്നും മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു.
അതേസമയം രാജസ്ഥാന് റോയല്‍സ്, സഞ്ജുവിന് പകരമായെത്തുന്ന രവീന്ദ്ര ജഡേജയും സാം കറനും ടീമിലേക്കെത്തിച്ചതോടൊപ്പം, മഹിഷ് തീക്ഷണയെയും വാനിന്ദു ഹസരംഗയെയും വിട്ടു. വൈഭവ് സൂര്യവംശി, യശസ്വി ജയ്സ്വാള്‍, ജെഫ്ര ആര്‍ച്ചര്‍ എന്നിവരെ അവര്‍ നിലനിര്‍ത്തി. താരമാറ്റങ്ങളും പുതുമുഖങ്ങളുടെ വരവും നിറഞ്ഞ ഐപിഎല്‍ ലേലം അടുത്ത സീസണില്‍ ടീമുകളുടെ മുഖച്ഛായ പൂര്‍ണമായും മാറ്റുമെന്ന് ആരാധകര്‍ വിലയിരുത്തുന്നു.
-
india1 day agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
india1 day ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala1 day agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
editorial3 days agoമുന്നാ ഭായ് ഫ്രം സി.പി.എം
-
Sports1 day ago2026 ഫിഫ ലോകകപ്പ് ഫിക്സ്ച്ചര്‍; മത്സരങ്ങള്‍ 104
-
kerala1 day agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
-
india1 day agoവന്ദേമാതര ഗാനം ബിജെപി പ്രചരണം ആത്മാര്‍ത്ഥത ഇല്ലാത്തത്: കെസി വേണുഗോപാല്‍ എംപി
-
crime1 day agoഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ ഹോട്ടലില്‍ വച്ച് കടന്നുപിടിച്ചു; പ്രമുഖ സംവിധയാകനെതിരെ ചലച്ചിത്രകാരി; മുഖ്യമന്ത്രിക്ക് പരാതി

