News
സന്തോഷ് ട്രോഫിയില്‍ ഗ്രൂപ്പ് മത്സരങ്ങള്‍ 26 മുതല്‍ കോഴിക്കോട്ട്
കൊച്ചി: സന്തോഷ് ട്രോഫിയില്‍ മേഖലാ റൗണ്ട് മത്സരങ്ങള്‍ക്ക് പകരം ഇത്തവണ ആറ് ഗ്രൂപ്പുകളിലായാണ് ആദ്യഘട്ട മത്സരങ്ങള്‍. ഡല്‍ഹി, കോഴിക്കോട്, ഭുവനേശ്വര്‍ വേദികളിലാണ് ഗ്രൂപ്പ് ഘട്ട യോഗ്യത മത്സരങ്ങള്‍. ആറ് ഗ്രൂപ്പുകളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഗ്രൂപ്പ്ഘട്ട മത്സരങ്ങള്‍ ഇന്ന് ഡല്‍ഹിയില്‍ തുടങ്ങും.
മിസോറാം, രാജസ്ഥാന്, ബിഹാര്‍, ആന്ധ്രാപ്രദേശ്, ജമ്മു കാശ്മീര്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് രണ്ടിലാണ് കേരളം. ഡിസംബര്‍ 26 മുതല്‍ ജനുവരി എട്ട് വരെ കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡയത്തിലാണ് കേരളത്തിന്റെ മത്സരങ്ങള്‍. ആദ്യ യോഗ്യതാ മത്സരത്തില്‍ കേരളം രാജസ്ഥാനെ നേരിടും. 29ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ബിഹാറാണ് കേരളത്തിന്റെ എതിരാളികള്‍. പുതുവസ്തര ദിനത്തിലും കേരള ടീമിന് മത്സരമുണ്ട്. ആന്ധ്രപ്രദേശാണ്് എതിരാളി. ജനുവരി അഞ്ചിന് ജമ്മു കാശ്മീരിനെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം ജനുവരി എട്ടിനാണ്. മിസോറമാണ് എതിരാളികള്‍. ഗ്രൂപ്പ് ചാമ്പ്യന്മാരായി ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറുകയാണ് ടീമിന്റെ ലക്ഷ്യം.
രാംകോ സിമന്റാണ് ഇത്തവണയും ടീമിന്റെ സ്പോണ്സര്. ഏഴാം തവണയാണ് രാംകോ കേരള ടീമിനെ സ്പോണ്സര് ചെയ്യുന്നത്. രാംകോ സിമന്റ് മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ ഗോപകുമാര്‍, കേരള ഫുട്ബാള്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് പി.പൗലോസ്, ജനറല്‍ സെക്രട്ടറി പി.അനില്‍കുമാര്‍, ട്രഷറര്‍ എം.ശിവകുമാര്‍, സ്കോര്‍ ലൈന്‍ സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്റ്റര്‍ ഫിറോസ് മീരാന്‍ എന്നിവര്‍ ടീം പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.
kerala
അമീബിക് മസ്തിഷ്ക ജ്വരം; ഒരാള്‍ കൂടി മരിച്ചു, ഒരു മാസത്തിനിടെ 7 മരണം
ഈ വര്‍ഷം ഇതുവരെ 40 പേരാണു മരിച്ചത്.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. 40 ദിവസമായി ചികിത്സയിലായിരുന്ന ആനാട് ഇരിഞ്ചയം കുഴിവിള അശ്വതി ഭവനില്‍ എന്‍.ജെ.വിഷ്ണുവിന്റെ ഭാര്യ കെ.വി.വിനയയാണ് (26) മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് മരണം. പനി ബാധിച്ചതിനെ തുടര്‍ന്ന് ആദ്യം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. വിനയയുടെ വീട്ടില്‍ നിന്നു ശേഖരിച്ച ജല സാംപിളിന്റെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.
സംസ്ഥാനത്ത് മസ്തിഷ്കജ്വരം ബാധിച്ച് ഈ മാസം ചികിത്സ തേടിയ 17 പേരില്‍ 7 പേരും മരിച്ചു. ഈ വര്‍ഷം ഇതുവരെ 40 പേരാണു മരിച്ചത്. രോഗം ബാധിച്ചത് 170 പേര്‍ക്ക്. തിരുവനന്തപുരം ജില്ലയില്‍ ഇതിനകം 8 പേര് മരിച്ചു. രോഗം പെട്ടെന്നു തിരിച്ചറിയാന്‍ സാധിക്കാത്തതാണു പ്രധാന വെല്ലുവിളിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതിനാല്‍ രോഗം സ്ഥിരീകരിക്കാനും മതിയായ ചികിത്സ ലഭിക്കാനും വൈകും.
entertainment
‘ഡിയര്‍ ജോയി ‘ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ധ്യാന്‍ ശ്രീനിവാസന്, ഇന്ദ്രന്‍സ്,അപര്‍ണ്ണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖില്‍ കാവുങ്ങല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഡിയര്‍ ജോയി ‘ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ജോണി ആന്റണി, ബിജു സോപാനം, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ നവാസ്, മീരാ നായര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
എക്ത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമര്‍ പ്രേം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റോജോ തോമസ് നിര്‍വഹിക്കുന്നു. സന്ദൂപ് നാരായണന്, അരുണ്‍ രാജ്,ഡോക്ടര്‍ ഉണ്ണികൃഷ്ണന് വര്‍മ, സല്‍വിന്‍ വര്‍ഗീസ് എന്നിവര്‍ എഴുതിയ വരികള്‍ക്ക് ധനുഷ് ഹരികുമാര്‍,വിമല്‍ജിത് വിജയന് എന്നിവര്‍ സംഗീതം പകരുന്നു. സംഗീതത്തിന് വളരെ അധികം പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ കെ. എസ്. ചിത്ര, വിനീത് ശ്രീനിവാസന്,വൈക്കം വിജയലക്ഷ്മി എന്നിവരാണ് ഗായകര്‍.
അഡിഷണല്‍ സോങ്- ഡോക്ടര്‍ വിമല്‍ കുമാര്‍ കാളിപുറയത്ത്, എഡിറ്റര്‍- രാകേഷ് അശോക, കോ പ്രൊഡ്യൂസര്‍- സുഷില്‍ വാഴപ്പിള്ളി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജി കെ ശര്‍മ,ക്രീയേറ്റീവ് പ്രൊഡ്യൂസര്‍-റയീസ് സുമയ്യ റഹ്മാന്, പ്രൊഡക്ഷന്‍ കണ്ട്രോളര്-നിജില്‍ ദിവാകരന്,ആര്‍ട്ട്-മുരളി ബേപ്പൂര്‍, വസ്ത്രലങ്കാരം-സുകേഷ് താനൂര്‍,മേക്കപ്പ്-രാജീവ് അങ്കമാലി, സ്റ്റില്‍സ്-റിഷാദ് മുഹമ്മദ്,ഡിസൈന്‍- ഡാവിഞ്ചി സ്റ്റുഡിയോസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-സുനില്‍ പി സത്യനാഥ്, പി ആര് ഒ-എ എസ് ദിനേശ്.
kerala
പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
2 പേരുടെ നില ഗുരുതരം
പാലക്കാട്: ആലത്തൂരില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാടൂരിലാണ് അപകടമുണ്ടായത്. തോലനൂര്‍ ജാഫര്‍- റസീന ദമ്പതികളുടെ മകന് സിയാന് ആദം ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. രാത്രി ഏഴോടെയാണ് അപകടമുണ്ടായത്.
പാടൂര്‍ പാല് സൊസൈറ്റിക്കു സമീപം ആലത്തൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോയില്‍ എതിര് ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ സഞ്ചരിച്ച കുട്ടിയുടെ ഉമ്മ റസീന, റസീനയുടെ മാതാവ് റഹ്മത്ത്, ഡ്രൈവര്‍ ബാലസുബ്രഹ്മണ്യന് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
റസീനയും റഹ്മത്തുമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ ഓടിച്ച കുന്നംകുളം സ്വദേശി റെജിയെ ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala13 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala2 days agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala13 hours agoശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
-
kerala1 day agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala2 days agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍

