kerala

സന്തോഷ് ട്രോഫി; കേരളം ഇന്ന് മിസോറാമിനെതിരെ

By webdesk14

January 08, 2023

കോഴിക്കോട്: സന്തോഷ് ട്രോഫിയില്‍ കേരളമിന്ന് മിസോറാമിനെതിരെ. ഫൈനല്‍ റൗഡ് ലക്ഷ്യമിട്ടാണ് കേരളത്തിന്റെ ചുണക്കുട്ടികള്‍ ഇന്ന് ബൂട്ടണിയുന്നത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ മിസോറാമാണ് എതിരാളികള്‍. കേരളത്തിന് ഫൈനലിലെത്താന്‍ സമനില നേടിയാല്‍ മാത്രം മതി. ഇരു ടീമുകളും ഇതുവരെ 14 പോയിന്റുകളാണ് നേടിയത്. എന്നാല്‍ ഗോള്‍ ശരാശരി നോക്കുമ്പോള്‍ കേരളമാണ് മുന്നില്‍. വൈകീട്ട് 3.30ന് കോഴിക്കോട് ഇ.എം.എസ് മൈതാനിയിലാണ് മത്സരം. തുടര്‍ച്ചയായ അഞ്ചാം വിജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്.