kerala

ഇടുക്കിയില്‍ യുവതിയെ ജലസംഭരണിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

By webdesk11

March 04, 2023

ഇടുക്കി കമ്പംമെട്ട് ചെന്നാക്കുളത്ത് യുവതിയെ പുരയിടത്തിലെ ജലസംഭരണിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചെന്നാക്കുളം പടിയറമാവ് സുനിലിന്റെ ഭാര്യ സുമിയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം കൃഷിയിടത്തിലേക്ക് പോയ സുമിയെ കാണാതാവുകയായിരുന്നു.