News

സന്തോഷ് ട്രോഫി;ഏപ്രില്‍ മൂന്നാം വാരം പരിഗണനയില്‍

By Test User

January 29, 2022

മലപ്പുറം: സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് മാറ്റിവെച്ച സാഹചര്യത്തില്‍ കോവിഡ് രോഗികളുടെ ഗ്രാഫ് കുറഞ്ഞാല്‍ വൈകാതെ തന്നെ മത്സരം നടത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിക്കും. ഫെബ്രുവരി മൂന്നാം വാരം സ്ഥിതിഗതികള്‍ വിലയിരുത്തി പുതിയ തീയതി പ്രഖ്യാപിക്കും. ഏപ്രില്‍ മൂന്നാം വാരം ആരംഭിച്ച് മെയ് ആദ്യ വാരം അവസാനിക്കുന്ന രീതിയില്‍ ടൂര്‍ണമെന്റ് നടത്താനാണ് നിലവില്‍ ആലോചിക്കുന്നത്.

ടൂര്‍ണമെന്റ് മാറ്റിവെച്ചെങ്കിലും ഗ്രൗണ്ടിലെ പുല്‍ത്തകിടിയുടെ പരിപാലനവും അനുബന്ധ പ്രവൃത്തികളും യഥാസമയം പൂര്‍ത്തിയാക്കും.കമ്മിറ്റികളുടെ പൊതുവായ പ്രവര്‍ത്തനങ്ങളും തുടരും.