Sports

സന്തോഷ് ട്രോഫി; ആദ്യമത്സരത്തിന് കേരളം ഇന്നിറങ്ങും

By webdesk18

January 22, 2026

ഗോഹട്ടി: കേരളത്തിന് സന്തോഷ് ട്രോഫിയില്‍ ഇന്ന് ആരംഭദിനം. കിരിട പ്രതീക്ഷയുമായി ആസാമിലെത്തിയ സഞ്ജുവും സംഘവും നേരിടുന്നത് പഞ്ചാബിനെ. ശക്തരാണ് പഞ്ചാബികള്‍ എന്നത് തന്നെ കേരളത്തിനുള്ള ഊര്‍ജ്ജം. ശക്തരായ പ്രതിയോഗികള്‍ക്കെതിരെ കളിച്ച് തുടങ്ങുന്നത് തന്നെയാണ് നല്ലതെന്നാണ് ടീമിന്റെ നിലപാടും. പോയ സീസണില്‍ കപ്പിന് അരികില്‍ കിരീടം നഷ്ടമായ കേരളത്തിന് ഇത്തവണ ശക്തരായ പ്രതിയോഗികളാണ് ഗ്രൂപ്പ് ഘട്ടത്തില്‍. അതിനാല്‍ തന്നെ ഓരോ മത്സരവും നിര്‍ണായകം. കാലാവസ്ഥ വലിയ വെല്ലുവിളിയാവില്ലെന്നാണ് കരുതപ്പെടുന്നത്. രാവിലെ ഒമ്പതിനാണ് മല്‍സരം നടക്കുന്നത്. പൊതുവേ തണുപ്പേറിയ കാലാവസ്ഥയാണ് മല്‍സരം നടക്കുന്ന ദുബ്രിഘട്ടില്‍. ഉന്നത നിലവാരമുളള മൈതാനവുമല്ല. പക്ഷേ സുപ്പര്‍ ലീഗ് കേരളയില്‍ കളിച്ച് കരുത്ത് തെളിയിച്ചവരാണ് സഞ്ജു നയിക്കുന്ന സംഘത്തിലെ പോരാളികള്‍.