കെ.കെ.ബിർല ഫൗണ്ടേഷന്റെ സരസ്വതി സമ്മാൻ കവിപ്രഭാവര്‍മയ്ക്ക്. രൗദ്ര സാത്വികം എന്ന കാവ്യാഖ്യായികയ്ക്കാണു പുരസ്കാരം. 15 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്കാരം.
12 വർഷത്തിനു ശേഷമാണ് മലയാളത്തിനു പുരസ്കാരം ലഭിക്കുന്നത്. 2012 ൽ സുഗതകുമാരിയിലൂടെയാണ് മലയാളത്തിലേക്ക് അവസാനമായി പുരസ്‍കാരം എത്തിയത്. 1995ല്‍ ബാലാമണിയമ്മയ്ക്കും 2005ല്‍ കെ അയ്യപ്പ പണിക്കര്‍ക്കും പുരസ്കാരം ലഭിച്ചു.