india

അപകടകാരികൾ ഭരിക്കുന്ന രാജ്യം : നയിക്കുന്നത് വളരെ തെറ്റായ വ്യക്തിയാണെന്നും സത്യപാൽ മാലിക്

By webdesk15

April 26, 2023

വളരെ അപകടകാരികളായ ആളുകളാണ് രാജ്യം ഭരിക്കുന്നതെന്നും നയിക്കുന്നത് വളരെ തെറ്റായ വ്യക്തിയാണെന്നും ജമ്മു കശ്മീർ മുൻ ഗവർണറും ബിജെപി മുൻ ദേശീയ ഉപാധ്യക്ഷനുമായ സത്യപാൽ മാലിക് പറഞ്ഞു രാജസ്ഥാനിലെ സിക്കാർ ജില്ലയിലെ അജിത്പുരയിൽ 1935-ൽ നടന്ന കർഷക കൊലപാതകങ്ങളുടെ 88-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന കർഷക റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇവർ 2024 ൽ അധികാരത്തിൽ തിരിച്ചെത്തിയാൽ അത് കർഷകരുടെ ജീവിതത്തിന്റെ അവസാനമായിരിക്കും. വിമാനം നൽകിയിരുന്നെങ്കിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാന്മാരുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് പുൽവാമ ആക്രമണത്തെക്കുറിച്ചുള്ള തന്റെ മുൻ നിലപാട് അദ്ദേഹം ആവർത്തിച്ചു.ഏത് തരത്തിലുള്ള അപകടകാരികളാണ് രാജ്യം ഭരിക്കുന്നത് എന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ, അവർക്ക് അവരുടെ സൈനികരോടും രാജ്യത്തോടും ഒരു സഹതാപവുമില്ല.മാലിക് പറഞ്ഞു . 2024ലെ തിരഞ്ഞെടുപ്പാണ് ബിജെപിയെ തുരത്താനുള്ള അവസാന അവസരമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.