kerala

സത്യഭാമയുടെ അധിക്ഷേപ പരാമര്‍ശം; അന്വേഷണത്തിന് ഉത്തരവിട്ട് എസ്‌സി-എസ്‌ടി കമ്മിഷൻ

By webdesk14

March 23, 2024

തിരുവനന്തപുരം: ആർഎൽവി രാമകൃഷ്ണനെതിരായ നർത്തകി സത്യഭാമയുടെ അധിക്ഷേപ പരാമർശം അന്വേഷിക്കണമെന്ന് പട്ടികജാതി–പട്ടികവർഗ കമ്മിഷൻ. കറുത്ത നിറമുള്ള കലാകാരന്മാരെ സത്യഭാമ ജാതീയമായി അധിക്ഷേപിച്ചെന്നും സംഭവത്തിൽ പത്തു ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും ഡി.ജി.പി അനിൽകാന്തിന് കമ്മിഷൻ നിർദേശം നൽകി.