A member of medical staff wearing a protective face mask and gloves takes a swab from a man during drive-thru coronavirus disease testing (COVID-19) at a screening centre in Abu Dhabi, United Arab Emirates March 30, 2020. REUTERS/Ahmed Jadallah - RC2HUF9XYF54

gulf

സഊദിയില്‍ ഇന്ന് 286 പേര്‍ക്കു കോവിഡ്; 448 രോഗമുക്തി

By web desk 1

November 20, 2020

റിയാദ്: സഊദി അറേബ്യയില്‍ വെള്ളിയാഴ്ച പുതുതായി 286 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 448 പേര്‍ക്കു കൂടി കോവിഡ് ഭേദമായി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 16 പേര്‍ കോവിഡ് മൂലം മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് കേസുകളുടെ എണ്ണം 354813 ആയി. രോഗമുക്തരുടെ ആകെ എണ്ണം 342404 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 5745 ആണ്.

രോഗബാധിതരായി രാജ്യത്തെ വിവിധ ആശുപത്രികളിലും വീടുകളിലും ക്വാറന്റീനില്‍ കഴിയുന്നവരുടെ എണ്ണം 6664 ആയി കുറഞ്ഞു. ഇതില്‍ 793 പേരുടെ സ്ഥിതി ഗുരുതരമാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് റിയാദിലാണ്, 76. ഹാഇല്‍ 30, മദീന 28, ദമ്മാം 15, ത്വാഇഫ് 11, ജിദ്ദ 11, ജിദ്ദ 11, ബുറൈദ 7, ഉനൈസ 6, മക്ക 6, യദമഅ 6, അഖീഖ് 5, ഖുന്‍ഫുദ 5, തബൂക്ക് 5, യാംബു 4 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം.