റിയാദ്: സഊദി അറേബ്യയുടെ പുതിയ കിരീടാവകാശിയായി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ നിയമിച്ചു. സല്‍മാന്‍ രാജാവിന്റെ മകനും രണ്ടാം കിരീടാവകാശിയുമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍. 31കാരനായ പുതിയ കിരീടാവകാശിക്ക് ഉപപ്രധാനമന്ത്രി, പ്രതിരോധമന്ത്രി സ്ഥാനങ്ങളും നല്‍കിയിട്ടുണ്ട്.

prince-copy

തീരുമാനം രാജകുടുംബാംഗങ്ങളുടെ യോഗത്തില്‍

കഴിഞ്ഞ ദിവസം മക്കയില്‍ ചേര്‍ന്ന സഊദി രാജകുടുംബാംഗങ്ങളുടെ അനന്തരാവകാശ സമിതി യോഗത്തിലാണ് സുപ്രധാന തീരുമാനമുണ്ടായത്. 43 അംഗങ്ങളില്‍ 31 പേരും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ കിരീടാവകാശിയായി അംഗീകരിച്ചതായി സഊദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബിന്‍ നായിഫ് രാജകുമാരനാണ് പുതിയ ആഭ്യന്തരമന്ത്രി.