gulf

സഊദിയില്‍ ഇന്ന് 338 പേര്‍ക്ക് കോവിഡ്; അഞ്ചു മരണം

By web desk 1

February 27, 2021

റിയാദ്: സഊദി അറേബ്യയില്‍ ഇന്ന് 338 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരില്‍ 320 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ അഞ്ചു പേര്‍ കൂടി മരിച്ചു.

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 377061 ആയി. ഇതില്‍ 368011 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6488 ആയി. 2562 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. ഇവരില്‍ 475 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കോവിഡ് കേസുകള്‍: റിയാദ് 179, കിഴക്കന്‍ പ്രവിശ്യ 70, മക്ക 42, അസീര്‍ 10, അല്‍ഖസീം 9, മദീന 7, അല്‍ജൗഫ്? 5, തബൂക്ക്? 4, അല്‍ബാഹ 3, ഹാഇല്‍ 3, ജീസാന്‍ 3, നജ്?റാന്‍ 2, വടക്കന്‍ അതിര്‍ത്തി മേഖല 1.