അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : സഊദിയില്‍ ഇന്ന് 401 പേര്‍ക്ക് രോഗബാധ കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം. 466 പേര്‍ ഇന്ന് രോഗമുക്തി നേടി. 15 പേര്‍ മരിച്ചു. സമീപ കാലത്തെ കുറഞ്ഞ മരണ നിരക്കാണിത്. രാജ്യത്തെ വിവിധ ആസ്പത്രികളിലായി 8343 പേര്‍ ചികിത്സയിലാണ്. ഇവരില്‍ 791 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

മദീനയില്‍ 55, റിയാദ് 39, മക്കയില്‍ 35 , യാമ്പു 24, ഹൊഫുഫ് 17 , എന്നിവയാണ് പ്രധാന നഗരങ്ങളിലെ ഇന്നത്തെ രോഗബാധ. 343774 പേര്‍ക്ക് ഇതുവരെ രോഗബാധയുണ്ടായി. 330181 പേര്‍ രോഗശമനമായി.രാജ്യത്ത് കോവിഡ് ബാധിച്ച് ഇന്ന് വരെ 5250 പേരാണ് മരണത്തിന് കീഴടങ്ങിയത്.

ശൈത്യകാലം തുടങ്ങാനിരിക്കെ നിയന്ത്രണ വിധേയമായ കോവിഡ് വൈറസ് വീണ്ടും വ്യപകമാകുമോയെന്ന ആശങ്കയിലാണ് സഊദിയിലെ സ്വദേശികളും വിദേശികളും. കര്‍ശനമായ മുന്‍കരുതല്‍ പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.