kerala

സഊദി തീപിടുത്തം: മരിച്ചവരില്‍ പൂന്തുറ സ്വദേശിയും

By webdesk11

July 15, 2023

സൗദി അല്‍ഹസയിലെ ഹഫൂഫ് സനയ്യ മേഖലയിലെ വര്‍ക്ക്ഷോപ്പില്‍ ഉണ്ടായ തീപിടിത്തില്‍ മരിച്ച മലയാളിയെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം നെടുമങ്ങാട്, അഴീക്കോട് എന്ന സ്ഥലത്ത് ഇപ്പോള്‍ താമസിക്കുന്ന പൂന്തുറ സ്വദേശി നിസാം എന്ന അജ്മല്‍ ഷാജഹാന്‍ ആണ് തീപിടുത്തത്തില്‍ മരിച്ചത്.

10 പേരാണ് മരിച്ചുത്. മരിച്ചവരില്‍ 8 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അഞ്ച് ഇന്ത്യക്കാരെയും മൂന്ന് ബംഗ്ലാദേശികളെയുമാണ് തിരിച്ചറിഞ്ഞത്. ഇനിയുള്ള 2 പേരെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.