കോഴിക്കോട്: കെ.എം.സി.സി സഊദി നാഷണല്‍ കമ്മിറ്റിയുടെ 37-ാം വാര്‍ഷിക സമ്മേളനം ‘കാരുണ്യദിനം 2016’ വെള്ളിയാഴ്ച കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടക്കും. സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ നിന്നുള്ള ഒന്നര കോടി രൂപയുടെ സഹായമാണ് ചടങ്ങില്‍ വിതരണം ചെയ്യുകയെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഉമ്മര്‍ പാണ്ടികശാല, സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ്കുട്ടി, ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മൂന്ന് വര്‍ഷം പിന്നിട്ട കെ.എം.സി.സി സഊദി നാഷണല്‍ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതിക്ക് സഊദിയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്. 2014 ല്‍ പതിനാറായിരം അംഗങ്ങളും, 2015ല്‍ ഇരുപത്തിരണ്ടായിരം അംഗങ്ങളും, 2016ല്‍ ഇരുപത്തി ആറായിരം അംഗങ്ങളുമാണ് പദ്ധതിയില്‍ ചേര്‍ന്നത്. 2017 ലേക്കുള്ള കാമ്പയിന്‍ നടന്നു വരികയാണ്. നവംബര്‍ ഒന്നിന് ആരംഭിച്ച ഈ കാമ്പയിന്‍ ഡിസംബര്‍ 31നു അവസാനിക്കും. പദ്ധതിയില്‍ അംഗമായി മരിച്ച 20 പേര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം ഒരു കോടിയും അംഗങ്ങളില്‍ രോഗ ബാധിതരായ എഴുപതോളം പേര്‍ക്ക് 50 ലക്ഷത്തോളം രൂപയുമാണ് നാളെ വിതരണം ചെയ്യുക.
സഊദി പ്രവാസികള്‍ക്കിടയില്‍ മൂന്ന് വര്‍ഷം കൊണ്ട് ഏറ്റവും വിശ്വസിനീയമായ പരസ്പര സഹായ പദ്ധതിയായി നാഷണല്‍ കമ്മിറ്റിയുടെ സുരക്ഷാ പദ്ധതി മാറിക്കഴിഞ്ഞു. പുതിയ വര്‍ഷത്തെ പദ്ധതിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഈ ഡിസംബര്‍ അവസാനത്തോടെ സമാപിക്കും. ജാതി മത രാഷ്ട്രീയ അതിര്‍വരമ്പുകളില്ലാതെ കെ.എം.സി.സിയുടെ സഹായ പദ്ധതികളുമായി സഹകരിക്കാന്‍ താല്‍പ്പര്യമുള്ള എല്ലാവരെയും പദ്ധതിയില്‍ അംഗങ്ങളായി ചേര്‍ക്കുന്നുണ്ട്. കെ.എം.സി.സി കേരള എന്ന പേരില്‍ ട്രസ്റ്റ് രൂപീകരിച്ച് പദ്ധതിയുടെ നടത്തിപ്പിനായി വിപുലമായ സജ്ജീകരണങ്ങള്‍ നാഷണല്‍ കമ്മിറ്റി നാട്ടില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

രാവിലെ ഒമ്പത് മണി മുതല്‍, നാല് സെഷനുകളിലായി നടക്കുന്ന പരിപാടിയില്‍ പ്രവാസി സംഗമം, ‘സാമ്പത്തിക തൊഴില്‍ നയങ്ങളും പ്രവാസികളും’ എന്ന വിഷയത്തില്‍ സെമിനാര്‍, പൊതുസമ്മേളനം, സൗഹൃദ സംഗമം എന്നിവ നടക്കും. മുസ്്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലികുട്ടിക്ക് നല്‍കി സാമൂഹ്യ സുരക്ഷാ ഫണ്ട് വിതരണ ഉദ്ഘാടനം നിര്‍വ്വഹിക്കും.
മുസ്്‌ലിം ലീഗ് പ്രസിഡന്റ് ഇ.അഹമ്മദ് എം.പി, സെക്രട്ടറിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.പി അബ്ദുസ്സമദ് സമദാനി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്,

 

ട്രഷറര്‍ പി.കെ.കെ ബാവ, വൈസ് പ്രസിഡന്റുമാരായ എം.ഐ തങ്ങള്‍, കെ കുട്ടി അഹമ്മദ്കുട്ടി, സി മോയിന്‍കുട്ടി, സെക്രട്ടറിമാരായ പി.വി അബ്ദുല്‍ വഹാബ് എം.പി, എം.സി മായിന്‍ ഹാജി, അഡ്വ.പി.എം.എ സലാം, ടി.പി.എം സാഹിര്‍, ജോ.സെക്രട്ടറിമാരായ സി.പി ബാവ ഹാജി, അഡ്വ. യു.എ ലത്തീഫ്, എം.കെ രാഘവന്‍ എം.പി, എം.എല്‍.എമാരായ ഡോ.എം.കെ മുനീര്‍, കെ.എം ഷാജി, മഞ്ഞളാംകുഴി അലി, പി.അബ്ദുല്‍ ഹമീദ്, പി.കെ ബഷീര്‍, പി. ഉബൈദുള്ള, അഡ്വ.എം ഉമ്മര്‍, അഡ്വ.ഷംസുദ്ധീന്‍, പാറക്കല്‍ അബ്ദുള്ള, മുസ്്‌ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍.എ ഖാദര്‍, സി.പി ജോണ്‍, അഡ്വ. സെബാസ്റ്റ്യന്‍ പോള്‍,

 

അഡ്വ. ശ്രീധരന്‍ പിള്ള, ടി.സിദ്ധീഖ്, എന്‍.സി അബൂബക്കര്‍, എ.വി അബ്ദുറഹിമാന്‍ മുസ്‌ല്യാര്‍ നന്തി, ടി.പി അബ്ദുള്ള കോയ മദനി, ഹുസൈന്‍ മടവൂര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, എം.കെ മുഹമ്മദലി, സയ്യിദ് അബൂബക്കര്‍ ബാഫഖി, എന്‍.പി ഹാഫിസ് മുഹമ്മദ്, സി.പി കുഞ്ഞിമുഹമ്മദ്, അഹമ്മദ്കുട്ടി ഉണ്ണികുളം, സി.പി സൈതലവി, അഡ്വ നൂര്‍ബിന റഷീദ്, വിവിധ കെ.എം.സി.സി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. വാര്‍ത്താ സമ്മേളനത്തില്‍ കെ മൊയ്തീന്‍കോയ, കുന്നുമ്മല്‍ കോയ, എസ്.വി.അര്‍ശുല്‍ അഹമ്മദ് എന്നിവരും പങ്കെടുത്തു.