News
പച്ചയണിഞ്ഞ് സഊദി ; വർണ്ണാഭമായ ദേശീയ ദിനം
സഊദി ദേശീയ ദിനത്തോടനുബന്ധിച്ച് കെഎംസിസി സഊദി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്യത്തെ ഇരുപതോളം കേന്ദ്രങ്ങളിൽ രക്തദാനം നിർവഹിച്ചു . സെപ്തംബർ 23 മുതൽ 30 വരെ നീണ്ടു നിൽക്കുന്ന രക്തദാന ക്യാമ്പയിൻ വിവിധ സെൻട്രൽ കമ്മിറ്റികൾക്ക് കീഴിൽ ഔദ്യോഗിക അനുമതിയോടെ അതാത് പ്രദേശങ്ങളിലെ ആശുപത്രികളും ബ്ലഡ് ബാങ്കുകളും കേന്ദ്രീകരിച്ചാണ് നടത്തുന്നത്.

അഷ്‌റഫ് വേങ്ങാട്ട്
റിയാദ് : തൊണ്ണൂറ്റി മൂന്നാമത് ദേശീയദിനാഘോഷം വർണ്ണ ശബളമായി ആഘോഷിച്ച് സഊദി. രാജ്യപുരോഗതിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് നേതൃത്വം നൽകുന്ന സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ഭരണത്തിനും നിലപാടുകൾക്കും പൂർണ്ണ പിന്തുണയോതിയാണ് സഊദിയുടെ നഗരങ്ങളും ഗ്രാമങ്ങളും ദേശീയ ദിനം ഹൃദ്യമായി കൊണ്ടാടിയത്. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് അരങ്ങേറുന്നത് . രാജ്യത്തിന്റെ പൂർവകാല ചരിത്രങ്ങൾ സുസ്‌മൃതികളാക്കി അനസ്യൂതം പുരോഗതിയിലേക്ക് മുന്നേറുന്ന നാടിനൊപ്പം സഞ്ചരിക്കാൻ സഊദി ജനതക്കൊപ്പം ഒന്നരകോടിയിലധികം വരുന്ന വിദേശി സമൂഹവും ആഹ്ലാദത്തോടെ ആഘോഷത്തിൽ പങ്ക് ചേർന്നു. വാരാന്ത്യ അവധിക്കൊപ്പം വന്നെത്തിയ ഇക്കൊല്ലത്തെ ദേശീയ ദിനത്തിന് മൂന്ന് അവധി ലഭിച്ചത് ഒരുക്കങ്ങൾ പൂർത്തിയാക്കാൻ സ്വദേശികൾക്കും വിദേശികൾക്കും അവസരമൊരുക്കി.
പശ്ചിമേഷ്യയുടെ കെട്ടുറപ്പ് ലക്ഷ്യം വെച്ചുള്ള സഊദിയുടെ പ്രയാണം അറബ് മേഖലയിൽ വൻ സ്വീകാര്യതയാണ് രാജ്യത്തിന് നൽകിയതെന്ന തിരിച്ചറിവാണ് ഇക്കൊല്ലത്തെ ദേശീയ ദിനാഘോഷത്തിന്റെ പൊലിമകളിലൊന്ന്. സഊദിയുടെ ദേശീയ ദിനാഘോഷം മറ്റു അറബ് രാജ്യങ്ങളും ആവേശപൂർവം കൊണ്ടാടിയത് അതിന്റെ തെളിവായിരുന്നു. ഖത്തറിൽ അവിസ്മരണീയമായ ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തത്. അതെ പോലെ ജിസിസിയിലെ മറ്റു രാജ്യങ്ങളിലെല്ലാം സഊദിയുടെ ദേശീയ ദിനം ഏറെ പ്രാധാന്യത്തോടെ ആഘോഷിച്ചു. ലോകരാജ്യങ്ങളുടെ ആശംസകൾ ഭരണാധികാരികളെ തേടിയെത്തി.
ഉത്സവ ലഹരിയിലായ ദേശീയ ദിനം തോരണങ്ങളും അലങ്കാര വിളക്കുകളും കൊണ്ട് നാടെങ്ങും ഹരിത പൂരിതമാക്കി . പ്രധാന വീഥികളിലും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തിയും ഭരണാധികാരികളുടെ വർണ്ണ ചിത്രങ്ങൾ സ്ഥാപിച്ചും സഊദി ജനത തങ്ങളുടെ ആഹ്ലാദം പ്രകടമാക്കി. പ്രധാന ദേശീയ പാതകളെല്ലാം ആഘോഷ തിമർപ്പിൽ ലയിച്ചു.
ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റിയുടെ മേൽനോട്ടത്തിൽ തലസ്ഥാന നഗരിയായ റിയാദിലും സുപ്രധാന പട്ടണങ്ങളായ ജിദ്ദയിലും ദമാമിലും ഉൾപ്പടെ കരിമരുന്ന് പ്രയോഗവും എയർ ഷോയും മറ്റു ആഘോഷപരിപാടികളും നടന്നു വരികയാണ് . സഊദിയുടെ ചരിത്രം അയവിറക്കുന്ന എക്സിബിഷൻ, സാഹിത്യ സംവാദ സദസ്സുകൾ, കലാപ്രകടനങ്ങൾ, നാടകങ്ങൾ, ചിത്ര പ്രദർശനം തുടങ്ങിയ വൈവിധ്യമാർന്ന കലാസാംസ്‌കാരിക പരിപാടികൾ അരങ്ങേറുന്നുണ്ട്.
സഊദി ദേശീയ ദിനത്തോടനുബന്ധിച്ച് കെഎംസിസി സഊദി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്യത്തെ ഇരുപതോളം കേന്ദ്രങ്ങളിൽ രക്തദാനം നിർവഹിച്ചു . സെപ്തംബർ 23 മുതൽ 30 വരെ നീണ്ടു നിൽക്കുന്ന രക്തദാന ക്യാമ്പയിൻ വിവിധ സെൻട്രൽ കമ്മിറ്റികൾക്ക് കീഴിൽ ഔദ്യോഗിക അനുമതിയോടെ അതാത് പ്രദേശങ്ങളിലെ ആശുപത്രികളും ബ്ലഡ് ബാങ്കുകളും കേന്ദ്രീകരിച്ചാണ് നടത്തുന്നത്.
kerala
മൂന്നാറില്‍ വീണ്ടും തെരുവുനായ ആക്രമണം; അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് കടിയേറ്റു
പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താതെ സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുന്നതില്‍ വലിയ രീതിയിലുള്ള പ്രതിഷേധം ജനങ്ങള്‍ക്കിടയിലുണ്ട്

ഇടുക്കി: മൂന്നാറില്‍ വീണ്ടും തെരുവുനായ ആക്രമണം. ദേവികുളത്ത് സര്‍ക്കാര്‍ സ്‌കൂളിലെ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോകുമ്പോഴാണ് കുട്ടികള്‍ക്ക് നേരെ തെരുവ് നായ ആക്രമണം ഉണ്ടായത്. ഇന്നലെ വൈകുന്നേരം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മഹേന്ദ്രന് കടിയേറ്റിരുന്നു. പരിക്കേറ്റവരെ അടിമാലി താലുക്ക് ആശുപത്രിയിലേക്ക് മാറ്റി.
സംസ്ഥാനത്ത് തെരുവുനായയുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താതെ സര്‍ക്കാര്‍. പുതിയ എബിസി കേന്ദ്രങ്ങള്‍ സ്ഥാപിക്കും എന്ന വാക്ക് പാഴായെന്ന ആക്ഷേപം ശക്തമാണ്. നിലവില്‍ എബിസി കേന്ദ്രങ്ങള്‍ തുറക്കുന്നതിന് 2023 ലെ കേന്ദ്ര ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ചട്ടങ്ങള്‍ ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ തടസ്സമാകുന്നു എന്നാണ് തദ്ദേശസ്വയംഭരണ വകുപ്പ് പറയുന്നത്.
kerala
കാട്ടാന ആക്രമണം; വാരിയെല്ലിനും നട്ടെല്ലിനും പൊട്ടല്‍, മരണകാരണം ആന്തരിക രക്തസ്രാവം; കുമാരന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി
പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ വെച്ചായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായത്.

പാലക്കാട് മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കുമാരന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ വെച്ചായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായത്. കാട്ടാന ആക്രമണത്തില്‍ കുമാരന്റെ വാരിയെല്ലിനും, നട്ടെല്ലിനും, കഴുത്തെല്ലിനും പൊട്ടലുണ്ടായി. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുകള്‍ക്ക് വിട്ടുനല്‍കി.
ഇന്ന് പുലര്‍ച്ചെ 3.30 ന് മൂത്രമൊഴിക്കാന്‍ വിട്ടുമുറ്റത്തേക്ക് ഇറങ്ങിയ കുമാരനെ കാട്ടാന ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ചു തന്നെ കുമാരന്‍ മരിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാതെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. തുടര്‍ന്ന് വനംമന്ത്രി വിഷയത്തില്‍ ഇടപെടുകയായിരുന്നു.
kerala
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ഇതുവരെ 46.73% പോളിങ്
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. ഉച്ചക്ക് ഒരുമണി വരെ 46.73 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. ഉച്ചക്ക് ഒരുമണി വരെ 46.73 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. മഴയുണ്ടെങ്കിലും രാവിലെ മുതല്‍ ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്കാണ്.
യുഡിഎഫിന് ചരിത്ര ഭൂരിപക്ഷമുണ്ടാവുമെന്നും,യുഡിഎഫ് വോട്ടില്‍ വിള്ളലുണ്ടാക്കാനാവില്ലെന്നും യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് ഉജ്ജ്വല വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.
വഴിക്കടവ്, എടക്കര, പോത്തുകല്ല്, മൂത്തേടം, കരുളായി, അമരമ്പലം, ചുങ്കത്തറ പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയും അടങ്ങുന്നതാണ് മണ്ഡലം. കൈപ്പത്തി അടയാളത്തില്‍ ആര്യാടന്‍ ഷൗക്കത്ത് (യുഡിഎഫ്), ചുറ്റികയും അരിവാളും നക്ഷത്രവും ചിഹ്നത്തില്‍ എം.സ്വരാജ് (എല്‍ഡിഎഫ്), താമര അടയാളത്തില്‍ മോഹന്‍ ജോര്‍ജ് (എന്‍ഡിഎ) എന്നിവരാണ് പ്രധാന മുന്നണി സ്ഥാനാര്‍ഥികള്‍ കത്രിക അടയാളത്തില്‍ പി.വി.അന്‍വര്‍ മത്സരിക്കുന്നു. ഇവര്‍ ഉള്‍പ്പെടെ പത്തു സ്ഥാനാര്‍ഥികളാണ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഈ മാസം 23 നാണ് വോട്ടെണ്ണല്‍.
ഹോംവോട്ടിങിന് അനുമതി ലഭിച്ച 1254 പേര്‍ക്കുള്ള വോട്ടെടുപ്പ് ജൂണ്‍ 16-ന് പൂര്‍ത്തിയായിരുന്നു. ഉപതെരഞ്ഞെടുപ്പിനായി 59 പുതിയ പോളിങ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 പോളിങ് സ്റ്റേഷനുകളാണുള്ളത്. റിസര്‍വ് ഉള്‍പ്പെടെ 315 വോട്ടിങ് യന്ത്രങ്ങളും 341 വിവിപാറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്.
-
india3 days ago
മുസ്ലിം ക്രിസ്ത്യന്‍ വിഭാഗങ്ങളെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്തു; ബംഗളൂരുവില്‍ സന്യാസിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു
-
gulf2 days ago
ഒമാൻ കടലിൽ അമേരിക്കൻ കപ്പൽ തീപിടിച്ചു കത്തി
-
GULF3 days ago
വേനലവധിക്കാലം ആഘോഷമാക്കാൻ ‘സമ്മർ വിത്ത് ലുലു’ ക്യാമ്പെയിന് യുഎഇയിൽ തുടക്കമായി
-
india3 days ago
യുപിയില്‍ കനത്ത മഴ; രണ്ട് ദിവസങ്ങളിലായി ഇടിമിന്നലേറ്റ് 25 പേര്‍ മരിച്ചു
-
kerala3 days ago
തിരുവനന്തപുരത്ത് 10 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
-
india3 days ago
അഹമ്മദാബാദ് വിമാന ദുരന്തം; 119 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന് സ്റ്റേറ്റ് ടിവിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു
-
News2 days ago
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷം; ടെല്‍ അവീവിലും ഹൈഫയിലും ഇറാന്റെ തിരിച്ചടി