GULF

സഊദി അറേബ്യയിലെ ഹായിലില്‍ വാഹനാപകടത്തിൽ മരിച്ച ജംഷീദിന്റെ മൃതദേഹം ഖബറടക്കി

By webdesk15

October 06, 2023

ഉനൈസ : സഊദി അറേബ്യയിലെ ഹായിലില്‍ വാഹനാപകടത്തില്‍ മരിച്ച മലപ്പുറം കൊണ്ടോട്ടികിഴിശ്ശേരി സ്വദേശി നയ്യാന്‍ സിദ്ധിഖിന്റെ മകന്‍ ജംഷീദ് (30) ന്റെ മൃതദേഹം ഖബറടക്കി. ഇന്നലെ ഹായിലില്‍ ഹുലൈഫയിലുണ്ടായ വാഹനാപകടത്തിലാണ് ജംഷീദ് മരിച്ചത്. ബൂഫിയ ജീവനക്കാരന്‍ ആയിരുന്നു. ഹോം ഡെലിവെറിക്കായി പോകുന്ന വഴിയില്‍ ജംഷീദ് ഓടിച്ചിരുന്ന വാന്‍ മറ്റൊരു സ്വദേശി പൗരന്റെ വാഹനവുമായി കുട്ടിയിടിക്കുകയായിരുന്നു. മൃതദേഹം ഇന്ന് ജുമുഅക്ക് ശേഷം ഹായിത്ത് ഖബർ സ്ഥാനിൽ ഖബറടക്കി.മാതാവ് ജമീല, തസ്ലിബാനു ആണ് ഭാര്യ, മുന്ന് സ്ഹോദരങ്ങളുണ്ട്. നിയമ നടപടികള്‍ പൂര്‍ത്തികരിക്കാന്‍ കെഎംസിസി ഉനൈസ ഹായിൽ സെൻട്രൽ കമ്മിറ്റികളുടെ ഭാരവാഹികൾ നേതൃത്വം നൽകി.