kerala

മാസപ്പിറവി കണ്ടു; കേരളത്തില്‍ റമദാന്‍ വ്രതാരംഭം നാളെ

By webdesk14

March 11, 2024

പൊന്നാനിയില്‍ മാസപ്പിറ കണ്ടതിനാല്‍ കേരളത്തില്‍ നാളെ റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാദിമാര്‍ അറിയിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈലി, ഖലീലുല്‍ ബുഖാരി തങ്ങള്‍, പാളയം ഇമാം വി.പി സുഹൈബ് മൗലവി തുടങ്ങിയ ഖാദിമാര്‍ റമദാന്‍ പിറ കണ്ടത് സ്ഥിരീകരിച്ചു.