മുംബൈ: സയ്യിദ് മുഷ്താഖ് അലി ടി 20 ടൂര്‍ണമെന്റില്‍ ഡല്‍ഹിക്കെതിരെ കേരളത്തിന് 213 റണ്‍സ് വിജയലക്ഷ്യം. കഴിഞ്ഞ കളിയില്‍ മുംബൈയ്‌ക്കെതിരെ തട്ടുതകര്‍പ്പന്‍ സെഞ്ച്വറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. ഇശാന്ത് ശര്‍മ്മയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അഞ്ജു റാവത്ത് പിടിച്ചാണ് അസ്ഹര്‍ പുറത്തായത്. 213 വിജയ ലക്ഷ്യത്തിനെതിരെ ബാറ്റിങ്ങിനിറങ്ങിയ കേരളം മൂന്ന് വിക്കറ്റില്‍ 179 റണ്‍സെടുത്തിട്ടുണ്ട്. 24 ബോളുകളില്‍ 34 റണ്‍സാണ് ഇനി വേണ്ടത്. 80 റണ്‍സുമായി റോബിന്‍ ഉത്തപ്പയും 58 റണ്‍സുമായി വിഷ്ണു വിനോദുമാണ് ക്രീസില്‍.

കേരളത്തിന് വേണ്ടി ശ്രീശാന്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. കെഎം ആസിഫ്, എസ് മിഥുന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

48 പന്തില്‍ മൂന്ന് സിക്‌സിന്റേയും ഏഴ് ഫോറിന്റേയും സഹായത്തോടെയാണ് ഇന്ത്യന്‍ ഓപ്പണര്‍ കൂടിയായ ധവാന്‍ 77 റണ്‍സ് നേടിയത്. ഒരറ്റത്ത് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെടുമ്പോഴും റണ്‍റേറ്റ് കൂട്ടിയത് ധവാന്റെ ഇന്നിങ്‌സാണ്. അവസാനങ്ങളില്‍ ലളിത് യാദവ് (25 പന്തില്‍ 52) കത്തിക്കയറിയപ്പോള്‍ ദില്ലിയുടെ സ്‌കോര്‍ 200 കടന്നു. ലളിതിനൊപ്പം അനുജ് റാവത്ത് (10 പന്തില്‍ 27) പുറത്താവാതെ നിന്നു. ഇരുവരും 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ഹിതന്‍ ദലാല്‍ (11), ഹിമ്മത് സിംഗ് (26), നിതീഷ് റാണ (16) എന്നിവരുടെ വിക്കറ്റുകള്‍ കൂടെയാണ് ഡല്‍ഹിക്ക് നഷ്ടമായത്. ധവാന്‍, റാണ എന്നീ വമ്പന്മാരെ ശ്രീശാന്താണ് മടക്കിയത്.