എസ്.ബി.ഐയില്‍ ഇനി മുതല്‍ സൗജന്യ എ.ടി.എം ഇടപാടില്ല. ജൂണ്‍ ഒന്നുമുതല്‍ ഓരോ ഇടപാടിന് 25രൂപ വീതം സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കാനാണ് എസ്.ബി.ഐയുടെ തീരുമാനം. ഒരു മാസം അഞ്ചുതവണയാണ് സൗജന്യ എ.ടി.എം ഇടപാടുകള്‍ അനുവദിച്ചിരുന്നത്.

എ.ടി.എംവഴി സൗജന്യ ഇടപാടുകളാണ് നടന്നിരുന്നത്. എന്നാല്‍ പുതിയ നിയമപ്രകാരം ഇടപാടുകള്‍ക്കും ചാര്‍ജ്ജ് ഈടാക്കുമെന്നാണ് പുതിയ അറിയിപ്പ്. മുഷിഞ്ഞ നോട്ടുകള്‍ മാറുന്നതിനും സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കുമെന്ന് എസ്.ബി.ഐ പുറത്തിറക്കിയ സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു.

ഇരുപത് മുഷിഞ്ഞ നോട്ടുകള്‍ അല്ലെങ്കില്‍ അയ്യായിരം രൂപവരെ മാത്രമേ ഇനി സൗജന്യമായി മാറാന്‍ സാധിക്കൂ. ഇതിനു മുകളില്‍ നോട്ടുകള്‍ മാറുകയാണെങ്കില്‍ ഒരു നോട്ടിന് രണ്ടുരൂപവെച്ച് അല്ലെങ്കില്‍ ആയിരം രൂപക്ക് അഞ്ചുരൂപ വെച്ച് ഈടാക്കാനാണ് നിര്‍ദ്ദേശം.