india

അഴിമതി :സാഹചര്യത്തെളിവുകള്‍ വെച്ച് ഉദ്യോഗസ്ഥരെ ശിക്ഷിക്കാമെന്ന് സുപ്രീംകോടതി

By Chandrika Web

December 15, 2022

അഴിമതി നടത്തിയതായി തെളിവുകളില്ലെങ്കിലും സാഹചര്യത്തെളിവുകള്‍ വെച്ച് ഉദ്യോഗസ്ഥരെ ശിക്ഷിക്കാമെന്ന് സുപ്രധാനവിധിയില്‍ സുപ്രീംകോടതി. സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ചിന്റേതാണ് വിധി. അഴിമതി രാജ്യത്തെ സര്‍ക്കാര്‍ സംവിധാനങ്ങളെ ഗ്രസിച്ചിരിക്കുകയാണെന്ന് ബെഞ്ചിലെ അധ്യക്ഷന്‍ ജസ്റ്റിസ് എസ്. അബ്ദുല്‍നസീര്‍, ബി.ആര്‍. ഗവായ്, വി.രാമസുബ്രഹ്മണ്യം, എ.എസ് ബൊപ്പണ്ണ, രാമസുബ്രഹമണ്യം. നാഗരത്‌ന എന്നിവരുടേതാണ് ഈ വിധി. പരാതിക്കാരന്‍ കൂറ് മാറുകയോ മരിക്കുകയോ ചെയ്തതുകൊണ്ട് പ്രതി കുറ്റക്കാരനല്ലാതാവില്ലെന്ന് വിധിയില്‍ പറഞ്ഞു. അഴിമതി സത്യസന്ധരായ ഉേേദ്യാഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്നതായി കോചതി ചൂണ്ടിക്കാട്ടി. നേരിട്ടുള്ള തെളിവുകളില്ലെങ്കില്‍ അഴിമതിക്കേസിലെ പ്രതി കുറ്റക്കാരനല്ലാതാകുമോ എന്നായിരുന്നു ബെഞ്ച് പരിശോധിച്ചത്.