Connect with us

News

മോദിക്ക് തിരിച്ചടി, സകിയ്യ ജാഫ്രിയുടെ വാദം നാലാഴ്ചക്കു ശേഷം സുപ്രീംകോടതി കേള്‍ക്കും

Published

on

ന്യൂഡല്‍ഹി: 2002-ലെ ഗോധ്ര വംശഹത്യ കേസില്‍ നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരായ ഹര്‍ജിയില്‍ വാദംകേള്‍ക്കുമെന്ന് സുപ്രീം കോടതി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ പ്രത്യേകാന്വേഷണ സംഘത്തിനെതിരെ കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എം.പി ഇഹ്‌സാന്‍ ജാഫ്രിയുടെ വിധവ സകിയ്യ ജാഫ്രി പരമോന്നത കോടതിയെ സമീപിക്കുകയായിരുന്നു. നാലാഴ്ചക്കു ശേഷം സകിയ്യയുടെ വാദം കേള്‍ക്കുമെന്നും അവരുടെ ഹര്‍ജിയില്‍ കക്ഷി ചേരാനുള്ള ടീസ്റ്റ സെതല്‍വാദിന്റെ അപേക്ഷ പരിഗണിക്കുമെന്നും ജസ്റ്റുമാരായ എ.എം ഖന്‍വില്‍കര്‍, അജയ് റസ്‌തോഗി എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

അഹ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ ഇഹ്‌സാന്‍ ജാഫ്രിയെയും അദ്ദേഹത്തിന്റെ വീട്ടില്‍ അഭയം തേടിയ 67 പേരെയും ഹിന്ദുത്വ ഭീകരര്‍ കൊലപ്പെടുത്തുകയായിരുന്നു. അക്രമികളില്‍ നിന്നു രക്ഷിക്കണമെന്നാവശ്യപ്പെട്ട് ജാഫ്രി നരേന്ദ്ര മോദിക്ക് ഫോണ്‍ ചെയ്തിരുന്നുവെന്നും എന്നാല്‍ മോദി പരിഹസിച്ചു കൊണ്ടുള്ള മറുപടി നല്‍കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്. ഗോധ്ര കലാപം അന്വേഷിച്ച പ്രത്യേകാന്വേഷണ സംഘം (എസ്.ഐ.ടി), കലാപത്തിലും അക്രമത്തിലും മോദിക്ക് പങ്കില്ല എന്നു വ്യക്തമാക്കിയാണ് 2012-ല്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്. ഇത് ചോദ്യം ചെയ്ത് സകിയ്യ ജാഫ്രി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി 2017-ല്‍ തള്ളുകയായിരുന്നു.

വ്യക്തമായ തെളിവുകള്‍ പരിഗണിക്കാതെയാണ് എസ്.ഐ.ടി അന്വേഷണം അവസാനിപ്പിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും ഇതിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും സകിയ്യയുടെ അഭിഭാഷക അപര്‍ണ ഭട്ട് വാദിച്ചു. ഇത് പരിഗണിച്ചാണ് സുപ്രീം കോടതിയുടെ പുതിയ തീരുമാനം.

crime

പോസ്റ്റല്‍ ബാലറ്റ് കാണാതായ സംഭവം; പൊലീസ് കേസെടുത്തു

ജില്ലാ കളക്ടര്‍ എസ്പിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ ഭാഗമായാണ് പുതിയ നടപടി

Published

on

മലപ്പുറം പെരിന്തല്‍മണ്ണ നിയമസഭ തെരെഞ്ഞെടുപ്പിന്റെ പോസ്റ്റല്‍ ബാലറ്റ് നഷ്ടപ്പെട്ട സംഭവത്തില്‍ പൊലീസ് കേസെടുത്തു. ജില്ലാ കളക്ടര്‍ എസ്പിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ ഭാഗമായാണ് പുതിയ നടപടി. സംഭവത്തെ തുടര്‍ന്ന് ഇതിന് മുന്‍പ് നാല് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

പെരിന്തല്‍മണ്ണ ട്രഷറി ഓഫീസര്‍ എന്‍. സതീഷ് കുമാര്‍, സീനിയര്‍ അക്കൗണ്ടന്റ എസ്. രാജീവ്, സഹകരണ ജോ.രജിസ്ട്രാര്‍ ഓഫീസിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ സി.എന്‍ പ്രതീഷ്, നിലവില്‍ തിരുവനന്തപുരത്ത് ജോ. രജിസ്ട്രാറായ എസ്.പ്രബിത്ത് എന്നിവര്‍ക്കായിരുന്നു ഒരാഴ്ച്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസ്. ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം നോട്ടീസിന് മറുപടി നല്‍കിയിരുന്നു.

ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടും ഉദ്യോഗസ്ഥരുടെ വിശദീകരണവും ഉള്‍പ്പെടുത്തിയാണ് അന്തിമ റിപ്പോര്‍ട്ട് മുഖ്യതെരെഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറുക. ഇതിന് ശേഷമാകും സംഭവത്തില്‍ തുടര്‍നടപടികളിലേക്ക് കടക്കുക.

Continue Reading

Career

ബാബര്‍ അസം കഴിഞ്ഞ വര്‍ഷത്തെ മികച്ച ഐസിസി പുരുഷ ക്രിക്കറ്റര്‍

തിന് മുന്‍പ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി 2017ലും, 2018ലും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.

Published

on

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഐസിസി പുരുഷ ക്രിക്കറ്റര്‍ എന്ന ബഹുമതിയ്ക്ക് അര്‍ഹനായി പാകിസ്താന്‍ നായകന്‍ ബാബര്‍ അസം. 2022ലെ സര്‍ ഗാര്‍ഫീഡ് സോബേഴ്‌സ് ട്രോഫിയാണ് താരം സ്വന്തമാക്കിയത്. 54.12 ശരാശരിയില്‍ 2598 റണ്‍സ് ബാബര്‍ കഴിഞ്ഞ വര്‍ഷം നേടിയിരുന്നു.

44 മത്സരങ്ങളില്‍ നിന്നായി 8 സെഞ്ച്വറികളും 17 അര്‍ധ സെഞ്ച്വറികളുമാണ് അസം നേടിയെടുത്തത്. ഇതുവഴി ഒരു കലണ്ടര്‍ വര്‍ഷത്തിലെ 2000 റണ്‍സെന്ന റെക്കോര്‍ഡ് നേടുന്ന ഏക താരമായി അസം മാറിയിരിക്കുകയാണ്. ഇതിന് മുന്‍പ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി 2017ലും, 2018ലും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.

Continue Reading

india

ജപ്പാനെ ഗോളില്‍ മുക്കി ഇന്ത്യ, എട്ട് ഗോളിന്റെ ഏകപക്ഷീയ വിജയം

ഇന്നത്തെ മറ്റു ക്ലാസ്സിഫിക്കേഷന്‍ മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്ക മലേഷ്യയെ 6-3ന് പരാജയപ്പെടുത്തിയപ്പോള്‍ വെയില്‍സ് ഫ്രാന്‍സിനെ പരാജയപ്പെടുത്തി.

Published

on

ആദ്യ പകുതിയില്‍ ഒരു ഗോള്‍ പോലും നേടാനായില്ലെങ്കിലും രണ്ടാം പകുതിയില്‍ എട്ട് ഗോളുകള്‍ നേടി ജപ്പാനെ നിഷ്പ്രഭമാക്കി ഇന്ത്യ.ലോകകപ്പ് ഹോക്കിയുടെ 9-16 സ്ഥാനങ്ങള്‍ക്കായുള്ള ക്ലാസ്സിഫിക്കേഷന്‍ മത്സരത്തിലാണ് ഇന്ന് ഇന്ത്യ ജപ്പാനെ തകര്‍ത്തെറിഞ്ഞത്.

അഭിഷേക്, ഹര്‍മ്മന്‍പ്രീത് സിംഗ് എന്നിവര്‍ രണ്ട് വീതം ഗോളുകള്‍ നേടിയപ്പോള്‍ മന്‍ദീപ് സിംഗ്, വിവേക് സാഗര്‍ പ്രസാദ്, മന്‍പ്രീത് സിംഗ്, സുഖ്ജീത് സിംഗ് എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്കോറര്‍മാര്‍.

ഇന്നത്തെ മറ്റു ക്ലാസ്സിഫിക്കേഷന്‍ മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്ക മലേഷ്യയെ 6-3ന് പരാജയപ്പെടുത്തിയപ്പോള്‍ വെയില്‍സ് ഫ്രാന്‍സിനെ പരാജയപ്പെടുത്തി. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി സമനില പാലിച്ചപ്പോള്‍ ഷൂട്ടൗട്ടില്‍ 2-1ന് വെയില്‍സ് വിജയം നേടി.

 

Continue Reading

Trending