News

സവിശേഷതകള്‍ നിറഞ്ഞ പണ്ഡിത പ്രതിഭ

By sreenitha

January 08, 2026

സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍

മുസ്ലിം എന്ന സ്വത്വബോധത്തില്‍ അടിയുറച്ച് സുന്നത്ത് ജമാഅത്തിന്റെ ചിട്ട വട്ടങ്ങളില്‍ നിന്നും അല്‍പം പോലും വ്യതിചലിക്കാതെ വിശ്വാസ കര്‍മാനുഷ്ഠാന വൈവിധ്യങ്ങള്‍ക്കതീതമായ ഒരു ഏകതാബോധം സമൂഹത്തിനുണ്ടാക്കി തീര്‍ക്കാന്‍ അക്ഷീണം സര്‍വാംഗ സമര്‍പ്പിതനായി പ്രവര്‍ത്തിക്കുന്ന ഒരു മികച്ച മാതൃകാ പണ്ഡിതനെയാണ് കെ.പി ഹസ്‌റത്ത് എന്ന ലക്ഷണമൊത്ത ഇസ്ലാമിക പണ്ഡിതനില്‍ കൂടി നമുക്ക് കാണാന്‍ കഴിഞ്ഞിരുന്നത്. ചെറുപ്പം മുതല്‍ക്കേ തന്നെ സമീപിക്കുന്ന മുഴുവന്‍ പേരോടും അതീവ വിനയത്തോടും മനം കവരുന്ന പെരുമാറ്റത്തോടുമുള്ള അദ്ദേഹത്തിന്റെ പെരുമാറ്റച്ചട്ടം ആരുടേയും മനം കവരുന്നതായിരുന്നു.

വ്യക്തിബന്ധങ്ങളിലും അവാന്തര സമാന്തര വൈരുദ്ധ്യ സംഘടനകളോടുള്ള ബന്ധങ്ങളിലും തന്റെ ആശയത്തോടു വിയോജിക്കുന്നവരെ ആശയ വിയോജിപ്പുള്ളവര്‍ എന്ന നിലയില്‍ മാത്രമായി കാണുവാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത്. സ്വന്തം ആശയത്തില്‍ ഉറച്ചു നിന്ന് യോജിക്കാന്‍ പറ്റുന്ന നിഖില മേഖലകളിലും യോജിക്കുന്നതിനും അവരെ അംഗീകരിക്കുന്നതിനും എല്ലായിപ്പോഴും തയാറായിരുന്നു. അവരിലെ നന്മകളെ നന്മകളായി കണ്ട് അംഗീകരിക്കുന്നതിന് വൈമനസ്യം കാട്ടിയിരുന്നില്ല എന്നത് അദ്ദേഹത്തെ പൊതു 5 പൊതു സമൂഹത്തില്‍ വേറിട്ട താക്കുന്നു. അവധാനതയോടുകൂടി മാത്രം വിഷയങ്ങളെ സമീപിക്കുന്നയാളും വിവാദങ്ങളില്‍ നിന്നും തീര്‍ത്തും അകലം പാലിക്കുന്നയാളും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് കഴിയുന്നത്ര വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നവരുമായിരുന്നു. എന്നാല്‍ തന്നില്‍ ഏല്‍പിക്കപ്പെട്ട ഉത്തരവാദിത്തത്തോട് പൂര്‍ണ നീതി പുലര്‍ത്തുന്നതിനും സത്യത്തിന്റെ മാര്‍ഗത്തില്‍ തന്റെ ദൗത്യനിര്‍വഹണം പൂര്‍ത്തീകരിക്കുന്നതിനും വിഘാദമാകുന്ന ഒന്നിനേയും പരിഗണിക്കാറുമില്ലായിരുന്നു.

വിനയംകൊണ്ടും ആകര്‍ഷണീയമായ ഇടപെടല്‍ കൊണ്ടും ജനഹൃദയം കീഴടക്കിയ അദ്ദേഹത്തോടു ചെറുത്, വലുത് എന്ന വിത്യാസമില്ലാതെ ഏതുതലമുറയില്‍ പെട്ടവര്‍ക്കും അടുത്തിടപഴകാന്‍ കഴിയു മാറ് താഴ്തയും ലാളിത്യവുമുള്ള വ്യക്തിയായിരുന്നു. പരമ്പരാഗത ശൈലിയില്‍ പ്രഭാഷണമാണ് നടത്തി വന്നിരുന്നത്. സമുദായത്തിന്റെ പൊതുതാല്‍പര്യത്തിനും അസ്ഥിത്വത്തിനും ഭീഷണിയാകുന്ന വിഷയത്തോട് സമീപിക്കുമ്പോള്‍ സമാനമനസ്‌കരായ ആരുമായും കൈ കോര്‍ത്തു പ്രവര്‍ത്തിക്കുന്നതിന് അദ്ദേഹം സര്‍വാത്മനാ സന്ധദ്ധനായിരുന്നു. പഠനവും ബിരുദ സമ്പാദനവുമൊക്കെ മലബാറില്‍ നിന്നായതിനാല്‍ വടക്ക്- തെക്ക് വ്യത്യാസമില്ലാതെ സര്‍വരാലും ആദരിക്കെപ്പെടുന്ന വ്യക്തിത്വത്തിന്റെ ഉടമ കൂടിയായിരുന്നു ഹസ്‌റത്ത്.

സുന്നത്ത് ജമാഅത്തിന്റെ നാലു സംഘനടകളുടേയും ആശയാദര്‍ശങ്ങള്‍ ഒന്നു തന്നെയാകയാല്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന ദക്ഷിണ കേരളാ ജംഇയ്യത്തുല്‍ ഉലമാ എന്ന സുന്നീ പ്രസ്താനത്തിനു വേണ്ടി സര്‍വസ്വവും സമര്‍പ്പിക്കുമ്പോള്‍ തന്നെ സുന്നത്ത് ജമാഅത്തിന്റെ ഇതര സംഘടനകളോടു സൗന്ദര്യകരമായ അടുപ്പംപാലിക്കാനും അവയുടെ നേതൃത്വത്തോടും അണികളോടും അളവറ്റ ആത്മബന്ധം സ്ഥാപിക്കാനും അതു നിലനിര്‍ത്തിപ്പോരാനും അദ്ദേഹം അങ്ങേയറ്റം ശ്രദ്ധിക്കാറുണ്ടായിരുന്നു. ശിഷ്യഗണങ്ങള്‍ക്കു നല്‍കുന്ന നിര്‍ദേശവും അതു തന്നെയായിരുന്നു. പാണക്കാട് കുടുംബത്തെ ആദരവോടെ നോക്കി കണ്ടിരുന്ന അദ്ദേഹത്തിന് കുടുംബാംഗങ്ങള്‍ മുഴുവനോടും അഭേദ്യമായ ബന്ധമായിരുന്നു. അതിരു വിട്ട ശത്രുതാമനോഭാവത്തിന് ഒരു പ്രത്യ്‌യശാസ്തവും പ്രോത്സാഹനം നല്‍കുന്നില്ലെന്നും അതെല്ലാം സ്വാര്‍ഥതയില്‍ നിന്നും ഉടലെടുക്കുന്നതുമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.

ഒരുത്തരോടും സ്ഥിരമായ വിദ്വേഷമോ അകല്‍ച്ചയോ വെച്ചുപു ലര്‍ത്തുക എന്നത് ചെറുപ്പം മുതല്‍ക്കേ ഇല്ലാത്ത വ്യക്തിത്വമായിരുന്നു ഹസ്‌റത്ത്. ഒരു മതപണ്ഡിതന്‍ എങ്ങനെയാകണം എന്നത് താന്‍ നടന്നു നീങ്ങിയ വഴി കളിലൂടെ കൃത്യമായി വായിച്ചെടുക്കു വാന്‍ പറ്റുമാറ് ചിട്ടപ്പെടുത്തിയതാണ് അ ദ്ദേഹത്തിന്റെ ജീവിതം. മതവൈജ്ഞാനി ക മേഖലയില്‍ തന്റെ പ്രവര്‍ത്തനം കേന്ദ്രീകരിക്കുക എന്നതിനു മുഖ്യപരിഗണന കൊടുക്കുന്നതിനാല്‍ കക്ഷിരാഷ്ട്രീയത്തില്‍ തീര്‍ത്തും താല്‍പര്യപ്പെട്ടിരുന്നില്ല. എന്നാല്‍ അവരുമായി മിതമായ ബന്ധം നിലനിര്‍ത്തി പോരുവാന്‍ ശ്രദ്ധിച്ചിരുന്നു.

അധ്യാപന രംഗത്തെ വിശ്രമമില്ലാത്ത സേവനവും ശിഷ്യഗണങ്ങളോടുള്ള സ്‌നേഹ വാത്സല്യത്തോടുള്ള ഇടപെടലും അവര്‍ക്ക് ജീവിതത്തിലെ മായാത്ത ഓര്‍മകളായിരിക്കും നല്‍കുക. അബ്ദുന്നാസര്‍ മഅ്ദനി, എ.കെ ഉമര്‍ മൗലവി മുട്ടക്കാവ്, തടിക്കാടു സഈദ് ഫൈസി, കെ.എച്ച് മുഹ മ്മദ് മൗലവി തോന്നക്കല്‍, പത്തനംതിട്ടു ജില്ല ഗ്ലോബല്‍ കെ.എം.സി.സി പ്രസിഡന്റ് ഷറഫുദ്ദീന്‍ ബാഖവി, അന്‍വാര്‍ശേരി പ്രിന്‍സിപ്പാള്‍ പട്ടാമ്പി മുഹമ്മദ് ബാഖവി എന്നിവര്‍ ശിഷ്യന്മാരില്‍ പ്രമുഖരാണ്.