kerala

പകർച്ചവ്യാധി പ്രതിരോധം ; ഇന്ന് വിദ്യാലയങ്ങളിലും നാളെ വിദ്യാഭ്യാസ ഓഫീസുകളിലും ശുചീകരണം

By webdesk15

June 23, 2023

ഇന്നും നാളെയുമായി വിദ്യാലയങ്ങളിലും വിദ്യാഭ്യാസ ഓഫീസുകളിലുമായി ശുചീകരണ പ്രവർത്തനം നടത്തും. രാവിലെ സ്‌കൂളുകളിൽ ആരോഗ്യ അസംബ്ലി ചേർന്നതിനു ശേഷം  പ്രഥമാദ്ധ്യാപകൻ പരിസര ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളോട് സംസാരിക്കും.തുടർന്ന് ഉച്ചയ്ക്ക് 12 മണി വരെ സ്കൂൾ ക്യാമ്പസിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. തുടർന്ന് പതിവ് പോലെ ക്‌ളാസുകൾ ഉണ്ടാകും. നാളെയാണ് എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുക.