gulf

നാട്ടില്‍നിന്നെത്തുന്ന സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ ആരോഗ്യ പരിശോധനക്ക് വിധേയരാവണം

By webdesk11

August 09, 2023

അബുദാബി: അവധിയാഘോഷിക്കാന്‍ യുഎഇക്ക് പുറത്തുപോയ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ തിരിച്ചെത്തിയാല്‍ ആരോഗ്യപരിശോധനക്ക് വിധേയരാവണമെന്ന് അബുദാബി സംയോജിത ഗതാഗതവിഭാഗം അറിയിച്ചു.

ഇതുസംബന്ധിച്ചു മുഴുവന്‍ സ്‌കൂളുകള്‍ക്കും ഡിഒടി സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. ആരോഗ്യപരിശോധന നടത്തുന്ന സര്‍ക്കാര്‍ ആശുപത്രിയില്‍നിന്നാണ് പരിശോധന നടത്തേണ്ടത്. സ്‌കൂള്‍ ബസുകള്‍ ഓടിക്കുന്നവരുടെ ആരോഗ്യനില സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

ഗള്‍ഫ് നാടുകളിലെ സ്‌കൂളുകള്‍ വേനല്‍കാല അവധി പൂര്‍ത്തിയാക്കി ഈ മാസം അവസാനവും അടുത്തമാസം ആദ്യവുമായി പ്രവര്‍ത്തനമാരംഭിക്കും. അവധിക്കുനാട്ടില്‍പോയ സ്‌കൂള്‍ ജീവനക്കാരും അധ്യാപകരും അടുത്തദിവസങ്ങളില്‍ തിരിച്ചെത്തും.