crime

എറണാകുളത്ത് മൂന്ന് സ്‌കൂള്‍ വിദ്യാര്‍ഥികളെ കാണാതായി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

By webdesk12

January 13, 2023

എറണാകുളത്ത് കുട്ടികളെ കാണാനില്ലെന്ന് പരാതി. മുളവുകാടു നിന്നാണ് കുട്ടികളെ കാണാതായത്. രണ്ട് പെണ്‍കുട്ടികളെയും ഒരു ആണ്‍കുട്ടിയെയുമാണ് കാണാതായത്. എട്ടാം ക്ലാസ് വിദ്യാര്‍ഥികളാണ് മൂന്നുപേരും. സംഭവത്തില്‍ മുളവ്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. തൃശൂരാണ് കാണാതായ കുട്ടികളുടെ അവസാന ടവര്‍ ലോക്കേഷന്‍. ഇതിനിടെ കുട്ടികളുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.