Culture

കണ്ണൂരില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ സഹപാഠിയും പീഡിപ്പിക്കപ്പെട്ടു

By ചന്ദ്രിക വെബ് ഡെസ്‌ക്‌

December 06, 2018

കണ്ണൂര്‍: പറശ്ശിനിക്കടവില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ സഹപാഠിയും പീഡനത്തിനിരയായതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊളച്ചേരി സ്വദേശി ആദര്‍ശ് ആണ് അറസ്റ്റിലായത്. ആദര്‍ശുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഇയാള്‍ കണ്ണൂരില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. അതേസമയം ഈ കേസിന് പറശ്ശിനിക്കടവ് പീഡനക്കേസുമായി ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം പറശ്ശിനിക്കടവ് കൂട്ടബലാത്സംഗക്കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനടക്കം ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തേ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആകെ 19 പേരെ പ്രതിചേര്‍ത്താണ് പ്രതിപട്ടിക തയ്യാറാക്കിയിരിക്കുന്നത്. അഞ്ജന എന്ന പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി പെണ്‍കുട്ടിയുമായി അടുപ്പം ഉണ്ടാക്കിയ സംഘം അഞ്ജനയുടെ സഹോദരന്‍ എന്ന പേരിലും പെണ്‍കുട്ടിയുമായി ബന്ധമുണ്ടാക്കുകയായിരുന്നു. പരിചയപ്പെട്ട ആളെ തേടി പെണ്‍കുട്ടി പറശ്ശിനിക്കടവില്‍ എത്തിയപ്പോള്‍ ലോഡ്ജില്‍ എത്തിച്ച് കൂട്ട ബലാല്‍സംഗം ചെയ്യുകയായിരുന്നു