kerala

മലപ്പുറത്ത് സ്കൂൾ പ്രിൻസിപ്പൽ കുഴഞ്ഞുവീണു മരിച്ചു

By webdesk14

November 06, 2024

എടപ്പാൾ: മലപ്പുറത്ത് സ്കൂൾ പ്രിൻസിപ്പൽ കുഴഞ്ഞു വീണു മരിച്ചു. കണ്ടനകം ദാറുൽ ഹിദായ സ്കൂൾ പ്രിൻസിപ്പൽ പൊന്നാനി സ്വദേശിയായ അബ്ദുൽ ഖയൂo (54) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് സ്കൂൾ വിട്ട ശേഷം പോട്ടൂരിൽ നടക്കുന്ന ഉപജില്ലാ കലോൽസവം കാണാനായി ബൈക്കിൽ കയറിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.