kerala

സ്‌കൂളുകളില്‍ അവധിക്കാല ക്ലാസുകള്‍ നടത്താം; സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

By webdesk11

May 10, 2023

സംസ്ഥാനത്തെ സ്‌കൂളുകളില്‍ അവധിക്കാല ക്ലാസുകള്‍ വിലക്കികൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. അവധിക്കാല ക്ലാസുമായി സ്‌കൂളുകള്‍ക്ക് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

രണ്ടാഴ്ചത്തെക്കാണ് സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി തടഞ്ഞിരിക്കുന്നത്.ചൂടിനെ പ്രതിരോധിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ച് ക്ലാസുകള്‍ നടത്താമെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.വിദ്യാര്‍ത്ഥികളുടെ ഗുണത്തിനാണ് അവധിക്കാല ക്ലാസുകളെന്ന് കോടതി വിലയിരുത്തി.

സംസ്ഥാനത്ത് സിബിഎസ്ഇ ഉള്‍പ്പടെ എല്ലാ വിദ്യാലയങ്ങള്‍ക്കും അവധിക്കാല ക്ലാസുകള്‍ നിരോധിച്ച് കൊണ്ട് ഈ മാസം രണ്ടിനാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.