kerala

പുള്ളാവൂരിലെ കട്ടൗട്ട് ചിത്രം പങ്കുവെച്ച് ഫിഫയും

By Test User

November 08, 2022

പുള്ളാവൂര്‍ പുഴയില്‍ ഫുട്ബാള്‍ പ്രേമികള്‍ സ്ഥാപിച്ച കൂറ്റന്‍ കട്ടൗട്ട് ചിത്രം പങ്കുവെച്ച് അന്തര്‍ദേശീയ ഫുട്ബാള്‍ ഫെഡറേഷന്‍. ട്വിറ്ററിലൂടെയാണ് ഫിഫ ചിത്രം പങ്കുവെച്ചത്. ‘ഫിഫ ലോകകപ്പ് ജ്വരത്തില്‍ കേരളം’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രം നിമിഷങ്ങള്‍കുള്ളില്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി. നേരത്തെ അന്തര്‍ദേശീയ മാധ്യമങ്ങളും പുള്ളാവൂര്‍ കട്ടൗട്ട് വാര്‍ത്തയാക്കിയിരുന്നു.

https://twitter.com/FIFAcom/status/1589922192162426881

അര്‍ജന്റീന താരം മെസ്സി, ബ്രസീല്‍ നായകന്‍ നെയ്മര്‍, പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ എന്നിവരുടെ കട്ടൗട്ടുകളാണ് പുള്ളാവൂര്‍ പുഴയില്‍ ആരാധകര്‍ ഉയര്‍ത്തിയത്. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വിവാദം ഉയര്‍ന്നെങ്കിലും നാട്ടുകാരുടെ ആവേശത്തില്‍ വിവാദം മുങ്ങിപ്പോയി.