crime

കാസര്‍ഗോഡ് സ്‌കൂട്ടറില്‍ ചന്ദനമുട്ടി കടത്താന്‍ ശ്രമിച്ച എസ്.ഡി.പി.ഐ നേതാവ് പിടിയില്‍

By webdesk13

August 28, 2023

സ്‌കൂട്ടറില്‍ ചന്ദന മുട്ടിയുമായി എസ്.ഡി.പി.ഐ നേതാവ് കാഞ്ഞങ്ങാട്ട് പിടിയിലായി. അമ്പലത്തറ സ്വദേശി ടി അബ്ദുല്‍ സമദിനെയാണ് 1.3 കിലോഗ്രാം ചന്ദന മുട്ടിയുമായി ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. മാവുങ്കാല്‍ രാംഗനറില്‍ വാഹന പരിശോധനക്കിടെയാണ് സ്‌കൂട്ടറില്‍ കൊണ്ട് പോവുകയായിരുന്ന ചന്ദനം പിടിച്ചത്. എസ്.ഡി.പി.ഐ കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റാണ് അബ്ദുല്‍ സമദ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായിരുന്നു.