kerala

എസ് ഡി പി ഐ കോർപ്പറേറ്റ് പാർട്ടി;ദേശീയ സെക്രട്ടറി പാർട്ടി വിട്ടു

By Test User

November 08, 2021

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ മലപ്പുറം പിടിക്കാനായി എസ്.ഡി.പി.ഐ കെട്ടിയിറക്കിയ ദേശീയ സെക്രട്ടറി പാർട്ടി വിട്ടു. ദേശീയ സെക്രട്ടറി തസ്ലീം റഹ്‌മാനിയാണ് പാർട്ടി സ്ഥാനവും പ്രാഥമികാംഗത്വവും രാജിവെച്ചത്. ദേശീയ പ്രസിഡന്റ് എം.കെ ഫൈസിക്ക് അയച്ച കത്തും അദ്ദേഹം പുറത്തുവിട്ടു. രാഷ്ട്രീയ പാർട്ടി എന്നതിനേക്കാൾ, കോർപ്പറേറ്റ് കമ്പനി എന്ന നിലയിലാണ് പാർട്ടി പ്രവർത്തിക്കുന്നതെന്ന് തസ്ലിം റഹ്‌മാനി വിമർശിച്ചു. നയങ്ങൾ നടപ്പാക്കുന്നത് കോർപ്പറേറ്റ് രീതിയിലാണ്. പൊതുജനങ്ങൾക്കിടയിൽ സ്വീകാര്യത ലഭിക്കുന്ന നേതാക്കൾ പാർട്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുകയും സമുദായത്തിന്റെ വിഭവങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്യുകയാണ് എസ്.ഡി.പി.ഐ എന്ന് തസ്ലിം റഹ്‌മാനി കുറ്റപ്പെടുത്തി. ലക്ഷ്യം നേടാത്ത പ്രവർത്തനം തനിക്ക് സഹിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ പാർട്ടിയെയും അരികുവത്കരിക്കപ്പെട്ട ജനങ്ങളെയും സേവിക്കുന്നതിൽ താൻ പരാജയപ്പെട്ടെന്നും തന്നെ നാലു വർഷം സഹിച്ച പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ദേശീയ സെക്രട്ടറിയുടെ രാജിയിലൂടെ എസ്.ഡി.പി.ഐയുടെ രാഷ്ട്രീയ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്.