കോഴിക്കോട് എലത്തൂര്‍ സ്വദേശി വിജിലിന്റെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുന്നു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സരോവരം പാര്‍ക്കിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് പരിശോധന നടത്തുന്നത്. കൊച്ചിയില്‍ നിന്ന് തിരച്ചിലിനായി രണ്ട് കഡാവര്‍ നായകളെ എത്തിച്ചു.
വിജിലിന്റെ മൃതദേഹം കുഴിച്ചുമൂടിയെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സരോവരത്തിനു സമീപം തിരച്ചില്‍ തുടങ്ങിയത്. മഴ ശക്തമായതോടെ മണ്ണ് നീക്കം ചെയ്യുന്നത് ബുദ്ധിമുട്ടാണ്. തിരച്ചിലിനായി മണ്ണുമാന്തി യന്ത്രവും കൊച്ചിയില്‍ നിന്ന് കഡാവര്‍ നായകളെയും കൊണ്ടുവന്നിട്ടുണ്ട്.
മൃതദേഹഭാഗങ്ങള്‍ ലഭിച്ചാല്‍ മാത്രമേ പൊലീസിന് ഡിഎന്‍എ പരിശോധന പോലുള്ള നടപടികളിലേക്ക് കടക്കാന്‍ സാധിക്കുകയുള്ളു.
മരിച്ച വിജിലിന്റെ സുഹൃത്തുക്കളായ നിഖില്‍, ദീപേഷ് എന്നിവരാണ് എലത്തൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. രണ്ടാം പ്രതി പ്രതിയായ രഞ്ജിത്തിനായുള്ള തിരച്ചില്‍ തുടരുകയാണ്.