india

രണ്ടാം വന്ദേ ഭാരത് എത്തി; റൂട്ട് ആയില്ല

By webdesk14

September 02, 2023

ദക്ഷിണ റയില്‍വേയ്ക്കു അനുവദിച്ച രണ്ടാമത് വന്ദേഭാരത് ട്രെയിന്‍ ചെന്നൈയിലേക്ക് യാത്രയായി. ഇന്നലെ രാത്രി ഏകദേശം 8.42 ഓടെയാണ് പാലക്കാട് ഡിവിഷനില്‍ നിന്നെത്തിയ എന്‍ജിനീയര്‍മാര്‍ക്കാണ് ട്രെയിന്‍ കൈമാറിയത്. ട്രെയിന്‍ ഇന്ന് മംഗളൂരുവിലെത്തും.

എന്നാല്‍, ട്രെയിനിന്റെ റൂട്ടിനെ കുറിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഈ മാസം ആദ്യവാരത്തോടെ തീരുമാനിക്കുമെന്ന് പറയപ്പെടുന്നു. മംഗളൂരു- തിരുവനന്തപുരം, മംഗളൂരു- എറണാകുളം, മംഗളൂരു- കോയമ്പത്തൂര്‍, മഡ്ഗാവ്(ഗോവ)- എറണാകുളം എന്നീ റൂട്ടുകളാണ് പരിഗണനയിലുള്ളത്. ദക്ഷിണ റെയില്‍വേയിലെ റൂട്ടുകള്‍ തീരുമാനിക്കുന്ന സമിതിയാണ് അന്തിമ തീരുമാനമെടുക്കുക.