തിരുവനന്തപുരം: വിളവൂര്‍ക്കല്‍ ഈഴക്കോട് ഗ്രീന്‍വില്ല ഗാര്‍ഡന്‍സില്‍ ഹോട്ടലുടമയായ പ്രദീപ് ജീവനൊടുക്കി. സമൂഹമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പ്രദീപ് സ്വന്തം വീട്ടിലെ കാര്‍പോര്‍ച്ചില്‍ തൂങ്ങി മരിച്ചത്. രണ്ടാം ഭാര്യയും അമ്മയും വര്‍ക്ക്‌ഷോപ്പ് ഉടമയും തന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നതാണ് പ്രദീപ് പോസ്റ്റ് ചെയ്ത ആത്മഹത്യാ കുറിപ്പിലെ ആരോപണം.
അപകടത്തില്‍പ്പെട്ട് കഴിഞ്ഞ ഒന്നര മാസമായി ചികിത്സയിലായിരുന്നുവെന്നും, ഈ സമയത്ത് ഭാര്യ യാതൊരു സഹായവും നല്‍കിയില്ലെന്നും കുറിപ്പില്‍ പറയുന്നു. തന്റെ അച്ഛനോട് മാപ്പ് പറയുന്നതായും പ്രദീപ് രേഖപ്പെടുത്തിയിട്ടുണ്ട്. തച്ചോട്ട് കാവില്‍ ഹോട്ടല്‍ നടത്തുകയായിരുന്ന പ്രദീപിന് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്നും, ഫോണ്‍ തുറക്കാനുള്ള മാതൃകയും പണം നല്‍കാനുള്ളവരുടെ പട്ടികയും ആത്മഹത്യാ കുറിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത മലയിന്‍കീഴ് പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.