തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തിലുണ്ടായ തീപിടുത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കും വിലക്കേര്‍പെടുത്തി. ചീഫ് സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരമാണ് പൊലീസ് തടഞ്ഞുവെച്ചത്. സ്ഥലം എംഎല്‍എയായ വിഎസ് ശിവകുമാറിനെയും സംഭവ സ്ഥലത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല. ഇതിനെതിരായ രോഷം കനത്തതോടെ പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തീപിടുത്തത്തില്‍ ദുരൂഹതയുണ്ടെന്നും തന്റെ മണ്ഡലത്തില്‍ അസാധാരണ സംഭവം നടന്നിട്ടും ജനപ്രതിനിധിയെന്ന നിലയില്‍ തന്നെ സന്ദര്‍ശിക്കാന്‍ പോലും അനുവദിക്കാതിരുന്നത് ഇതിന്റെ തെളിവാണെന്നും സ്ഥലം വിഎസ് ശിവകുമാര്‍ പ്രതികരിച്ചു.