Connect with us

kerala

പാലക്കാട്ടെ സി.പി.എമ്മില്‍ വിഭാഗീയത രൂക്ഷം; വിമതവിഭാഗത്തിന്റെ പ്രത്യേക കണ്‍വെന്‍ഷന്‍ കൊഴിഞ്ഞമ്പാറയില്‍ നടന്നു

പാർട്ടി ചട്ടം മറികടന്നായിരുന്നു ഇദ്ദേഹത്തെ ലോക്കൽ സെക്രട്ടറി ആക്കിയത് .

Published

on

ഉപതെരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിലും പാലക്കാട് ജില്ലയിൽ സിപിഎമ്മിൽ വിഭാഗീയത രൂക്ഷം. കൊഴിഞ്ഞാമ്പാറയിൽ വിമതവിഭാഗം പ്രത്യേക പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. കോൺഗ്രസിൽ നിന്നും വന്ന ആളെ ലോക്കൽ സെക്രട്ടറി ആക്കിയതാണ് വിഭാഗീയതയ്ക്ക് കാരണം.

എന്നാൽ ഇതേ ജില്ലയിൽ കോൺഗ്രസിൽ നിന്നും വന്ന മറ്റൊരാളെ ലോക്കൽ സെക്രട്ടറി ആക്കിയതിന്‍റെ പേരിൽ തർക്കം നടക്കുകയാണ്.

ജനുവരിയിൽ നടന്ന ലോക്കൽ കമ്മിറ്റി വിഭജനത്തിൽ അടുത്തിടെ കോൺഗ്രസിൽ നിന്നു വന്ന എൻ.എം അരുൺ പ്രസാദിനെ കൊഴിഞ്ഞാമ്പാറ ഒന്ന് ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പാർട്ടി ചട്ടം മറികടന്നായിരുന്നു ഇദ്ദേഹത്തെ ലോക്കൽ സെക്രട്ടറി ആക്കിയത്. ഇതോടെ ഭിന്നത രൂപപ്പെട്ടു. ഈ തർക്കത്തിന്‍റെ ഭാഗമായാണ് വിമതവിഭാഗം പ്രവർത്തക കൺവെൻഷൻ നടത്തിയത്.

ഔദ്യോഗിക നേതൃത്വവും ചൊവ്വാഴ്ച പൊതുസമ്മേളനം നിശ്ചയിച്ചിരുന്നു. ജില്ലാ സെക്രട്ടറി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പരിപാടി ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു . ഇതിന് സമാന്തരമായാണ് പ്രവർത്തക കൺവെൻഷൻ നടന്നത് . രണ്ട് പരിപാടിയുടെയും ഫ്ലക്സ് ബോർഡുകൾ കൊഴിഞ്ഞാമ്പാറയിൽ ഉയർന്നിരുന്നു.

kerala

വെള്ളാപ്പള്ളിയുടെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കി; മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി

മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി

Published

on

ആലപ്പുഴ: മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി. മാരാരിക്കുളം ചെത്തി ലോക്കല്‍ കമ്മിറ്റിയിലാണ് തര്‍ക്കം. വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുത്ത ആളെ സ്ഥാനാര്‍ത്ഥി ആക്കിയില്ലെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കിയെന്നുമാണ് ആരോപണം.

Continue Reading

kerala

മൂവാറ്റുപുഴയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം

Published

on

മൂവാറ്റുപുഴ: മൂവാറ്റുപുഴകൂത്താട്ടുകുളം എം.സി. റോഡില്‍ മിങ്കുന്നത്ത് ഞായറാഴ്ച രാത്രി നടന്ന അപകടത്തില്‍ രണ്ട് യുവാക്കളുടെ ജീവന്‍ നഷ്ടമായി. ആറൂര്‍ മൂഞ്ഞേലിലെ ആല്‍ബിന്‍ (16), കൈപ്പം തടത്തില്‍ ശ്യാംജിത്ത് (21) എന്നിവരാണ് മരിച്ചത്.

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം. സ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

kerala

കൊച്ചിയില്‍ തെരുവില്‍ കിടന്നുറങ്ങിയ ആളിനെ തീകൊളുത്താന്‍ ശ്രമം; ഒരാള്‍ കസ്റ്റഡിയില്‍

കൊച്ചി കടവന്ത്രയിലാണ് സംഭവം. പിറവം സ്വദേശിയായ ജോസഫാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Published

on

കൊച്ചി: തെരുവില്‍ കിടന്നുറങ്ങിയിരുന്ന ആളിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. കൊച്ചി കടവന്ത്രയിലാണ് സംഭവം. പിറവം സ്വദേശിയായ ജോസഫാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് പ്രതി ആന്റപ്പനെ കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തു. ജോസഫും ആന്റപ്പനും പരിചയക്കാരാണെന്നും, ജോസഫിന്റെ പണം നേരത്തെ ആന്റപ്പന്‍ കവര്‍ന്നതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.

പരിക്ക് പറ്റിയ ജോസഫ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.

 

Continue Reading

Trending