GULF
സുരക്ഷാ മുന്‍കരുതല്‍: ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
സുരക്ഷാ കാരണങ്ങളാല്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
ദുബായ്: സുരക്ഷാ കാരണങ്ങളാല്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ അടിയന്തര തീരുമാനമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ക്കിടയില്‍ വിമാനത്താവളത്തിന് മുകളില്‍ ആകാശത്ത് പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്ത്തിച്ചതിനെത്തുടര്ന്നാണ് ഈ നടപടി.
എമിറേറ്റ്സ് എയര്‍ലൈന്‍സ് എല്ലാ സര്‍വീസുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെച്ചു. യാതൊരു കാരണവശാലും യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് വരരുതെന്നും സിറ്റി ചെക്ക്-ഇന്‍ സെന്ററുകളും താല്‍ക്കാലികമായി അടച്ചിരിക്കുകയാണെന്നും അറിയിപ്പുണ്ട്.
ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 31 വരെയുള്ള തീയതികളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഏപ്രില്‍ 30-നകം മറ്റ് വിമാനങ്ങളിലേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റുകയോ തുക തിരികെ വാങ്ങുകയോ ചെയ്യാം.
GULF
തീർഥാടകർക്ക് ജാഗ്രതാനിർദേശം; തിരക്കുള്ള ഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കി സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി
റിയാദ്: റമദാൻ മാസവും ഉംറ സീസണും പരിഗണിച്ച് മക്കയിലെയും മദീനയിലെയും തീർഥാടകർക്കായി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി പുതിയ മാർഗനിർദശങ്ങൾ പുറപ്പെടുവിച്ചു. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ശ്വാസകോശ സംബന്ധമായ അണുബാധകൾ തടയുന്നതിനുമാണ് ഈ നടപടി.
ത്വവാഫ്, സഅ്യ് തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കുക, ഉംറക്ക് പുറപ്പെടുന്നതിന് മുമ്പ് ആവശ്യമായ വാക്സിനെടുക്കുക, പ്രായമായവരും രോഗങ്ങളുള്ളവരും കൂടുതൽ ജാഗ്രത പാലിക്കുക എന്നിവയൊക്കെയാണ് നിർദേശങ്ങൾ.
GULF
ഇന്ത്യയിൽ നിന്നുള്ള കോഴിയിറച്ചിയും മുട്ടയും വിലക്കി സൗദി അറേബ്യ; വൻ തിരിച്ചടി
പകർച്ചവ്യാധി ഭീഷണിയുടെ പശ്ചാത്തലത്തിൽ മുൻകരുതൽ ചൂണ്ടിക്കാട്ടിയാണ് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ നടപടി
ഇന്ത്യ ഉൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചിയും മുട്ടയും അടക്കമുള്ള പൗൾട്രി ഉൽപന്നങ്ങളുടെ ഇറക്കുമതി പൂർണമായും നിരോധിച്ച് സൗദി അറേബ്യ. മറ്റ് 16 രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് ഭാഗിക നിരോധനവും പ്രഖ്യാപിച്ചു. പകർച്ചവ്യാധി ഭീഷണിയുടെ പശ്ചാത്തലത്തിൽ മുൻകരുതൽ ചൂണ്ടിക്കാട്ടിയാണ് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ നടപടി. അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ നിരോധനമാണിത്. എത്ര കാലത്തേക്കാണ് നിരോധനമെന്ന് വ്യക്തമല്ല. എന്നാൽ, ഭീഷണി വിട്ടൊഴിയുന്ന മുറയ്ക്ക് നിരോധനത്തിൻ പുനഃപരിശോധനയുണ്ടാകും.
ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ജർമനി, ഇറാൻ അടക്കമുള്ള 40 രാജ്യങ്ങൾക്കാണ് പൂർണ നിരോധനമുള്ളത്. കൂടാതെ ഓസ്ട്രേലിയ, യുഎസ്, ഇറ്റലി, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിലെ ചില നഗരങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്കും നിരോധനം ബാധകമാണ്. പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും വിപണിയിലെ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുമാണ് നീക്കമെന്നാണ് വിശദീകരണം. ചില രാജ്യങ്ങളിൽ നിന്നുള്ള പൗൾട്രി ഉൽപന്നങ്ങൾക്ക് 2004 മുതൽ നിരോധനം നിലനിൽക്കുന്നുണ്ട്. ഇതിലേക്കാണ് പുതിയ രാജ്യങ്ങളെയും കൂട്ടിച്ചേർത്തത്. പക്ഷിപ്പനി പോലുള്ള പകർച്ച വ്യാധികൾ റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്കും കർശന സുരക്ഷ പരിശോധനയുണ്ടാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
GULF
മസ്ജിദുൽ ഹറാമിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം ഇഫ്താറിൽ പങ്കുചേർന്ന് മക്ക ഡെപ്യൂട്ടി ഗവർണർ
മക്ക: റമദാനിൽ മസ്ജിദുൽ ഹറാമിൽ സേവനമനുഷ്ഠിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആദരവുമായി മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ. ഹറം പള്ളിയിൽ വെച്ച് നടന്ന ഇഫ്താർ വിരുന്നിൽ അദ്ദേഹം സുരക്ഷാ സേനാംഗങ്ങൾക്കൊപ്പം പങ്കുചേർന്നു. വിവിധ സുരക്ഷാ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സേവനങ്ങൾ സുഗമമാക്കുന്നതിനും സുരക്ഷാ ഉദ്യോഗസ്ഥർ നടത്തുന്ന സമാനതകളില്ലാത്ത പരിശ്രമങ്ങളെ മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ അഭിനന്ദിച്ചതായി ഡെപ്യൂട്ടി ഗവർണർ അറിയിച്ചു. ഗവർണറുടെ പ്രത്യേക ആശംസകൾ അദ്ദേഹം ഉദ്യോഗസ്ഥർക്ക് കൈമാറി.
തീർഥാടകരുടെ സുഗമമായ സഞ്ചാരത്തിനും സുരക്ഷ വർധിപ്പിക്കുന്നതിനും സുരക്ഷാ വിഭാഗം നടത്തുന്ന പ്രവർത്തനങ്ങളെ അമീർ സഊദ് ബിൻ മിശ്അൽ പ്രശംസിച്ചു. ഈ പുണ്യകർമത്തിൽ പൂർണമായ സമർപ്പണത്തോടെ തുടർന്നും പ്രവർത്തിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരെ ആഹ്വാനം ചെയ്തു.
റമദാനിലെ തിരക്ക് നിയന്ത്രിക്കുന്നതിനും തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഹറമിനകത്തും പുറത്തും നടപ്പിലാക്കുന്ന വിപുലമായ പ്രവർത്തന പദ്ധതികളെക്കുറിച്ച് അദ്ദേഹം ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടി. സന്ദർശകർക്ക് ലോകോത്തര നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാനുള്ള കർമ്മപദ്ധതികൾ അദ്ദേഹം വിലയിരുത്തി.
-
india24 hours agoകർണാടകയില്‍ സമൂഹ മാധ്യമ നിയന്ത്രണം; 16 വയസിന് താഴെയുള്ള കുട്ടികൾക്ക് വിലക്ക്
-
More1 day agoയുദ്ധത്തിനിടെ ട്രംപിന് വേണ്ടി പ്രാര്‍ഥിക്കാൻ ഓവൽ ഓഫീസിൽ ഒത്തുകൂടി ക്രിസ്ത്യൻ പാസ്റ്റര്‍മാര്‍
-
More1 day ago‘ഞങ്ങൾ കാത്തിരിക്കുന്നു’; കരയുദ്ധത്തിനിറങ്ങിയാൽ യുഎസിനെ കാത്തിരിക്കുന്നത് ദുരന്തമെന്ന് ഇറാൻ
-
kerala1 day agoസമഗ്ര വികസനത്തിന്റെ കൊണ്ടോട്ടി മാതൃക
-
india1 day agoഭരണഘടനക്കായി ഒരുമിക്കണം; യൂത്ത് ലീഗ് ഇഫ്താര്‍ മീറ്റില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ്ഭാനു ചിബ്
-
More1 day agoഇറാന്റെ അടുത്ത നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ ഇടപെടും, ഖാംനഈയുടെ മകന് തനിക്ക് സ്വീകാര്യനല്ല: ട്രംപ്
-
More24 hours agoതിരിച്ചടി തുടര്‍ന്ന് ഇറാന്; തെല്‍ അവിവില്‍ മിസൈല്‍ വര്‍ഷം
-
News1 day agoഎപ്സ്റ്റീന് ഫയല്‍; ഈയാഴ്ച പുറത്തുവിടാനിരിക്കുന്ന രേഖകളില്‍ ട്രംപിനെതിരായ വെളിപ്പെടുത്തലുകളും

