kerala

ചെറുതോണി ഡാമിലെ സുരക്ഷ വീഴ്ച: അന്വേഷണം ക്രൈംബ്രാഞ്ചിന്

By webdesk11

September 30, 2023

ഇടുക്കി അണക്കെട്ടിലെ ഷട്ടര്‍ റോപില്‍ ദ്രാവകം ഒഴിച്ച സംഭവത്തിലെ സുരക്ഷാ വീഴ്ച ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജൂലൈ 22ന് നടന്ന സംഭവത്തില്‍ കേസെടുത്തു പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

പ്രതിയായ ഒറ്റപ്പാലം സ്വദേശി വിദേശത്താണ്. ഡാമില്‍ അതിക്രമിച്ചാണ് ഇയാള്‍ കയറിയത്. സംഭവത്തെ തുടര്‍ന്ന് ഇടുക്കി ചെറുതോണി ഡാമുകളില്‍ സുരക്ഷ വര്‍ധിപ്പിച്ചു.