കൊച്ചി: ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ. ‘കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടുവെന്നും, ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച തങ്ങളെ ഗണേഷ് കുമാറിന്റെ സഹായികള്‍ ചേര്‍ന്ന് തടഞ്ഞുവെച്ചെന്നുമാണ് ആരോപണം.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വാളകത്തെ കുടുംബവീട്ടില്‍ വെച്ചാണ് സംഭവം നടന്നത്. മുന്നറിയിപ്പില്ലാതെ വീട്ടിലെത്തിയ ഭാര്യ മന്ത്രിയെ മോശമായ സാഹചര്യത്തില്‍ കാണാനിടയാകുകയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉടന്‍ തന്നെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെങ്കിലും മന്ത്രിയുടെ സഹായികളായ പ്രദീപും ശാന്തനും ചേര്‍ന്ന് ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയും ഇവരെ വീട്ടില്‍ പൂട്ടിയിടാന്‍ ശ്രമിക്കുകയും ചെയ്തു. പോലീസിന്റെ ‘112’ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് സഹായം തേടിയെങ്കിലും, സ്ഥലത്തെത്തിയ പോലീസ് കാര്യമായ ഇടപെടലുകള്‍ നടത്താതെ പിന്‍വാങ്ങിയതായും ആക്ഷേപമുണ്ട്.
സഹായികളുമായുള്ള പിടിവലിക്കിടയില്‍ വാതില്‍ തുറന്ന് പുറത്തിറങ്ങിയ ഭാര്യ, പോലീസ് സഹായം ലഭ്യമാകാത്തതിനെ തുടര്‍ന്ന് ടാക്‌സി കാറില്‍ മടങ്ങുകയായിരുന്നു. വാര്‍ത്തകളോട് പ്രതികരിക്കാനോ നിഷേധിക്കാനോ ഗണേഷ് കുമാറിന്റെ ഭാര്യ ഇതുവരെ തയ്യാറായിട്ടില്ല. സംഭവത്തില്‍ മന്ത്രിക്കോ സഹായികള്‍ക്കോ എതിരെ പോലീസ് കേസെടുക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.