kerala

തിരുവനന്തപുരത്ത് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മരിച്ചനിലയില്‍

By webdesk13

September 16, 2024

ആറ്റിങ്ങലില്‍ പൊലീസുകാരിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അനിതയാണ് മരിച്ചത്.

ഇന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന അനിത ഭക്ഷണം കഴിക്കുന്നതിനുവേണ്ടി 12 മണിയോടെ വീട്ടിലേക്ക് പോയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പൊലീസ് പറയുന്നത്. ഭര്‍ത്താവ് പ്രസാദ് റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസഥനാണ്. അനിത വിഷാദരോഗിയായിരുന്നെന്ന വിവരങ്ങളും ലഭിച്ചിട്ടണ്ട്. മൃതദേഹം പാരിപ്പിള്ളി മെഡിക്കല്‍ കോളേജില്‍.