Video Stories

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു

By webdesk13

July 31, 2023

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗവര്‍ണറുമായ വക്കം പുരുഷോത്തമന്‍ (96) അന്തരിച്ചു. തിരുവനന്തപുരം കുമാരപുരത്തെ വസതിയിലായിരുന്നു അന്ത്യം. ത്രിപുരയിലും മിസോറമിലും ഗവര്‍ണറും ആന്‍ഡമാനില്‍ ലഫ്. ഗവര്‍ണറുമായിരുന്നു.

കേരളത്തില്‍ മൂന്നു തവണ മന്ത്രിയായി. 2 തവണ എംപിയും 5 തവണ എംഎല്‍എയുമായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു തവണകളിലായി ഏറ്റവുമധികംകാലം കേരളത്തില്‍ നിയമസഭാ സ്പീക്കറുടെ പദവി വഹിച്ചു.