kerala

സര്‍വര്‍ തകരാര്‍: സംസ്ഥാനത്ത് റേഷന്‍ വിതരണം ഒച്ചിന്റെ വേഗത്തില്‍

By Test User

November 16, 2022

സര്‍വര്‍ തകരാര്‍ കാരണം സംസ്ഥാനത്തെ റേഷന്‍ കടകളില്‍ വിതരണം മുടങ്ങുന്നു. കഴിഞ്ഞ മാസത്തെ റേഷന്‍ വാങ്ങാനുള്ള അവസാന ദിവസമായ ഇന്നലെ സര്‍വര്‍ പ്രവര്‍ത്തനം മുടങ്ങി. സര്‍വര്‍ തകരാര്‍ കാരണം വിതരണക്കാരും ഉപഭോക്താക്കളും ഒരുപോലെ ബുദ്ധിമുട്ടുകയാണ്.

തുടര്‍ച്ചയായി ഉണ്ടാകുന്ന തകരാര്‍ മൂലം കാര്‍ഡുടമകളെയും കൃത്യസമയത്ത് സ്‌റ്റോക്ക് ലഭ്യമാക്കത്തത് കാരണം കടയുടമകളെയും സിവില്‍ സപ്ലൈസ് അധികാരികള്‍ ബുദ്ധിമുട്ടിക്കുകയാണെന്ന് കേരളാ റേഷന്‍ എംപ്ലോയീസ് യൂണിയന്‍ ആരോപിച്ചു. പരിഹാരം കണ്ടില്ലെങ്കില്‍ കടകള്‍ അടച്ചിടുമെന്ന് ജില്ലാ സെക്രട്ടറി പി.ആര്‍ രാജേന്ദ്രന്‍ പറഞ്ഞു.