More
സേവാഗ് ക്ഷുഭിതനാണ്
ന്യൂഡല്‍ഹി: വിരാത് കോലിയുമായുളള വ്യക്തിബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ പരിശീലകനാവാനുള്ള അപേക്ഷ വീരേന്ദര്‍ സേവാഗ് നല്‍കിയത്. അപേക്ഷ നല്കുമ്പോള് സേവാഗ് പറഞ്ഞിരുന്ന പ്രധാന വ്യവസ്ഥ തന്നെ പരിശീലകനായി നിയോഗിക്കുമെങ്കില്‍ മാത്രമേ അപേക്ഷ നല്കു എന്നായിരുന്നു. അത് തത്വത്തില്‍ അംഗീകരിക്കപ്പെട്ടിരുന്നു. സച്ചിന് ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണ് എന്നിവരടങ്ങുന്ന ഉപദേശക സമിതിക്കും താല്‍പ്പര്യമുണ്ടായിരുന്നു സേവാഗിനെ. പക്ഷേ ചൊവാഴ്ച്ച രാത്രി ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് പുതിയ കോച്ചിനെ പ്രഖ്യാപിച്ചപ്പോള്‍ സേവാഗ് പുറത്തായി. എന്ന് മാത്രമല്ല രാഹുല്‍ ദ്രാവിഡിനെ ബാറ്റിംഗ് ഉപദേഷ്ടാവായി പ്രഖ്യാപിക്കുകയും ചെയ്തു.
കോലി സേവാഗിനൊപ്പം നിന്നില്ല എന്നതാണ് സവിശേഷമായ കാര്യം. രണ്ട് പേരും ഡല്‍ഹിക്കാരാണ്. സേവാഗ് ഇത്തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ പരിശീലക വേഷത്തിലുണ്ടാവുകയും ചെയ്തിരുന്നു. താരങ്ങളെ മനസ്സിലാക്കുന്ന ഒരു പരിശീലകനെയാണ് തനിക്ക് താല്‍പ്പര്യമെന്ന് കോലി പറഞ്ഞപ്പോള്‍ സൂചനകള്‍ സേവാഗിന്റെ പക്ഷത്തേക്കാണ് പോയത്. പക്ഷേ പിന്നീട് രവിശാസ്ത്രിയുടെ പേരിനൊപ്പം കോലി നിന്നത് മഹേന്ദ്രസിംഗ് ധോണിയുടെ പിന്തുണയിലാണെന്നാണ് ക്രിക്കറ്റ് വര്‍ത്തമാനം. ധോണി നായകനായിരുന്ന സമയത്ത് ടീമിന്റെ ഡയരക്ടറായിരുന്നു ശാസ്ത്രി. ഇരുവരും തമ്മില്‍ നല്ല ബന്ധമായിരുന്നു. ശാസ്ത്രിയുടെ കരാര്‍ കാലാവധി പൂര്‍ത്തീകരിച്ചപ്പോള്‍ അദ്ദേഹത്തിന് ക്രിക്കറ്റ് ബോര്‍ഡ് പുതിയ കരാര്‍ നല്‍കുമെന്നാണ് കരുതപ്പെട്ടത്. പക്ഷേ സൗരവ് ഗാംഗുലിയുടെ എതിര്‍പ്പില്‍ നറുക്ക് അനില്‍ കുംബ്ലെക്കായി. കുംബ്ലെ പരിശീലകന് എന്ന നിലയില്‍ മികച്ച വിജയങ്ങള്‍ സമ്മാനിച്ചപ്പോള്‍ അദ്ദേഹത്തിന് അടുത്ത ലോകകപ്പ് വരെ അവസരമുണ്ടാവുമെന്ന ഘട്ടത്തിലാണ് ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിനിടെ കോലിയും കുംബ്ലെയും അകന്നത്.
ഈ അകല്‍ച്ചയില്‍ സേവാഗ് ഒത്തുതീര്‍പ്പ് കോച്ചായി വരുമെന്ന് കരുതിയവരെയെല്ലാം നിരാശപ്പെടുത്തിയാണ് ശാസ്ത്രിക്ക് മുന്‍ത്തൂക്കം ലഭിച്ചത്. അതിന് മുന്‍കൈ എടുത്തതാവട്ടെ മൂന്ന് പേര്. ക്രിക്കറ്റ് ബോര്‍ഡും വിരാത് കോലിയും മഹേന്ദ്രസിംഗ് ധോണിയും. ഈ നീക്കത്തെ തടയിടാന്‍ കാര്യമായി രംഗത്തുണ്ടായിരുന്നത് സൗരവ് ഗാംഗുലി മാത്രമായിരുന്നു. തീരുമാനം വൈകിപ്പിക്കാനും കോലി അമേരിക്കയില്‍ നിന്ന് വന്നതിന് ശേഷം തീരുമാനമാവാമെന്നുമെല്ലാം അദ്ദേഹം പറഞ്ഞ് നോക്കിയെങ്കിലും ക്രിക്കറ്റ് ബോര്‍ഡ് അടിയന്തിര നടപടി വേണമെന്നാണ് ആവശ്യപ്പെട്ടത്. സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ട സമിതിയുടെ തലവന്‍ വിനോദ് റായിയും പുതിയ കോച്ച് ഉടന്‍ വേണമെന്ന് പറഞ്ഞു. അങ്ങനെയാണ് നാടകീയതക്കൊടുവില്‍ ശാസ്ത്രി പരിശീലകനായതും സഹീര്ഖാന് ബൗളിംഗ് കോച്ചായതും.
സഹീറിനോട് ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ തന്നെ ബൗളിംഗ് കോച്ച് സ്ഥാനം ഏറ്റെടുക്കാന്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രതിഫലം സംബന്ധിച്ച് തര്‍ക്കത്തില്‍ താരം പിന്മാറുകയായിരുന്നു. രാഹുല്‍ ദ്രാവിഡുമായി ബന്ധപ്പെട്ട് ചെറിയ വിവാദങ്ങള്‍ സമീപകാലത്തുണ്ടായിരുന്നു. ദേശീയ ജൂനിയര്‍ ടീമിന്റെ പരിശീലകനായിരിക്കുമ്പോള്‍ തന്നെ അദ്ദേഹം ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ഉപദേഷ്ടാവുമായിരുന്നു. ഈ ഇരട്ട ജോലി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ക്രിക്കറ്റ് മേല്‍നോട്ട സമിതി അംഗമായിരുന്ന രാമചന്ദ്ര ഗുഹ സ്ഥാനം രാജിവെക്കുമ്പോള്‍ നല്കിയ കത്തില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ദ്രാവിഡ് ആ സ്ഥാനം ഒഴിഞ്ഞു. ഇപ്പോള്‍ ജൂനിയര്‍ ടീമിന്റെ പരിശീലകനായി രണ്ട് വര്‍ഷത്തെ കരാറില്‍ ഒപ്പിട്ടിരിക്കയാണ്. ആ ജോലി കൂടാതെയാണ് ഇപ്പോള്‍ വിദേശ പര്യടന വേളകളില്‍ ബാറ്റിംഗ് ഉപദേഷ്ടാവിന്റെ ജോലിയും നല്‍കിയിരിക്കുന്നത്.
ഈ ജോലി തനിക്ക് ചെയ്യാനാവുമെന്നാണ് സേവാഗിന്റെ വിശ്വാസം. ലോക ക്രിക്കറ്റിലെ തന്നെ അറിയപ്പെടുന്ന ഒരു ബാറ്റ്സ്മാനായി അംഗീകാരം നേടിയ തന്നോട് ക്രിക്കറ്റ് ബോര്‍ഡോ, കോലിയോ നീതി കാണിച്ചില്ല എന്നാണ് അദ്ദേഹം കരുതുന്നത്.
kerala
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
kerala
തട്ടിപ്പ് കേസ്; വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ വാദം പൊളിയുന്നു
സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്.
പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി തട്ടിപ്പില്‍ സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷിന്റെ വാദം പൊളിയുന്നു. സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ബാങ്ക് വൈസ് പ്രസിഡണ്ട് ആയിരുന്നിട്ടും സുരേഷ് ലോണ്‍ കുടിശ്ശിക വരുത്തിയെന്നും രേഖകള്‍.
ബാങ്ക് വൈസ് പ്രസിഡന്റ് ആയിരുന്ന സുരേഷ് ബോര്‍ഡ് യോഗങ്ങളിലും വാര്‍ഷിക പൊതുയോഗങ്ങളിലും തുടര്‍ച്ചയായി പങ്കെടുത്തിരുന്നു. പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ടേഴ്സ് സൊസൈറ്റിയുമായി തനിക്ക് ബന്ധമില്ലെന്നും ഇവിടെനിന്ന് വായ്പ്പെടുത്തിട്ടില്ലന്ന എസ്. സുരേഷിന്റെ ഇതുവരെയുള്ള വാദം തെറ്റൊന്നു തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നിട്ടുള്ളത്.
വായ്പയടക്കം ബാങ്കിന്റെ ദൈനംദിന കാര്യങ്ങളില്‍ എല്ലാം സുരേഷ് സജീവമായി ഇടപെട്ടിരുന്നു. ലോണ്‍ അപേക്ഷ നല്‍കാതെ സുരേഷ് ബാങ്കില്‍ നിന്ന് രണ്ട് വായ്പകള്‍ എടുത്തിരുന്നു. 2014 ല്‍ എടുത്ത ഈ രണ്ടു വായ്പകളും തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കുടിശ്ശികയിലാണ്. ഇതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. ബാങ്കില്‍ നടന്ന അഴിമതിയില്‍ സുരേഷ് 43 ലക്ഷം രൂപ തിരിച്ചടക്കണമെന്നും ബാങ്കിന് ആകെ 4.16 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ബാങ്കില്‍ നടന്നത് വന്‍ക്രമക്കേടാണെന്നും സഹകരണ ജോയിന്‍ രജിസ്റ്റര്‍ കണ്ടെത്തിയിട്ടുണ്ട്. ഓഡിറ്റര്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.
News
മെസേജിങ് ആപ്പുകള്‍ക്ക് കര്‍ശനനിയന്ത്രണം; ആക്ടീവ് സിം ഇല്ലാതെ ഉപയോഗിക്കാനാവില്ല
ടെലികമ്യൂണിക്കേഷന്‍ ഭേദഗതി നിയമത്തിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് പുറത്തിറക്കി.
ന്യൂഡല്‍ഹി: വാട്സാപ്പ്, ടെലിഗ്രാം, സിഗ്നല്‍, സ്നാപ്പ്ചാറ്റ്, ഷെയര്‍ചാറ്റ്, ജിയോ ചാറ്റ്, അരാട്ടെ, ജോഷ് തുടങ്ങി രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്ന മെസേജിങ് ആപുകളില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്തി കേന്ദ്ര സര്‍ക്കാര്‍. ടെലികമ്യൂണിക്കേഷന്‍ ഭേദഗതി നിയമത്തിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് പുറത്തിറക്കി.
പുതിയ നിയമപ്രകാരം ആക്ടീവ് സിം കാര്‍ഡില്ലാതെ ഇനി ഈ ആപ്പുകള്‍ ഉപയോഗിക്കാനാവില്ല. സിം കാര്‍ഡ് ഉള്ള ഉപകരണങ്ങളില്‍ മാത്രം മെസേജിങ് സേവനങ്ങള്‍ ലഭ്യമാകണമെന്നാണ് നിര്‍ദ്ദേശം. ഇതോടെ സിം ഇല്ലാത്ത ഉപകരണങ്ങളിലൂടെയോ ഉപേക്ഷിച്ച സിം ഉപയോഗിച്ചുള്ള അക്കൗണ്ടുകളിലൂടെയോ ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതി പൂര്‍ണമായി തടയപ്പെടും.
വെബ് ബ്രൗസര്‍ വഴി ലോഗിന്‍ ചെയ്യുന്ന ഉപയോക്താക്കള്‍ ആറ് മണിക്കൂറിന് ഒരിക്കല്‍ ലോഗ് ഔട്ട് ചെയ്യേണ്ടതുണ്ടെന്ന് പുതിയ മാര്‍ഗനിര്‍ദ്ദേശം പറയുന്നു. ലോഗ് ഔട്ട് ചെയ്യാത്ത പക്ഷം സിസ്റ്റം സ്വമേധയാ ഉപയോക്താവിനെ ലോഗ് ഔട്ട് ചെയ്യും.
ഇപ്പോള്‍ വാട്സാപ്പ് പോലുള്ള ആപ്പുകളില്‍ ലോഗിന്‍ സമയത്ത് മാത്രമാണ് സിം കാര്‍ഡ് ആവശ്യം. പിന്നീട് സിം നീക്കം ചെയ്താലും സേവനം തുടരും. ഉപേക്ഷിച്ച സിം ഉപയോക്തൃ അക്കൗണ്ടുകള്‍ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നുവെന്ന് കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയം വിലയിരുത്തുന്നു.
പലരും സിം വാങ്ങി അക്കൗണ്ട് ആരംഭിച്ച് പിന്നീട് സിം ഉപേക്ഷിക്കുന്ന രീതി അന്വേഷണ ഏജന്‍സികള്‍ക്കും നിരീക്ഷണത്തിനും തടസം സൃഷ്ടിക്കുന്നതായാണ് കണ്ടെത്തല്‍.
യു.പി.ഐ., ബാങ്കിങ് ആപ്പുകള്‍ തുടങ്ങി ഡിജിറ്റല്‍ പേയ്മെന്റുകളില്‍ ഇതിനോടുസമാനമായ കര്‍ശനസുരക്ഷാ സംവിധാനം നിലവിലുണ്ട്. സേബി മുന്‍പ് നിര്‍ദേശിച്ചതുപോലെ സിം ബന്ധിപ്പിക്കല്‍, ഫേഷ്യല്‍ റെക്കഗ്നിഷന്‍ തുടങ്ങി കൂടുതല്‍ സുരക്ഷാ നടപടികളിലേക്ക് രാജ്യത്ത് നീങ്ങുന്നുവെന്നതിനും പുതിയ മാര്‍ഗനിര്‍ദേശം സൂചനയാകുന്നു.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
News17 hours agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
Sports22 hours agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

