Culture

ഏഴു വയസുകാരന് മര്‍ദനം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

By chandrika

April 06, 2019

കൊച്ചി: തൊടുപുഴയില്‍ ഏഴു വയസുകാരന്‍ മര്‍ദനത്തിനിരയായ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഏപ്രില്‍ ഒന്നിന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചീഫ് ജസ്റ്റിസിന് സമര്‍പ്പിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തത്. അരുണ്‍ ആനന്ദ് എന്നയാളുടെ മനുഷ്യത്വരഹിതമായ ആക്രമണമാണ് രണ്ട് കുട്ടികള്‍ക്കും നേരെയുണ്ടായതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മാധ്യമങ്ങളും ആസ്പത്രി അധികൃതരും നല്‍കുന്ന വിവരമനുസരിച്ച് അതീവ ഗുരുതരാവസ്ഥയിലുള്ള ഏഴ് വയസുള്ള കുട്ടി മരണത്തോട് മല്ലിടുകയാണ്. കേവലം നിയമ നടപടിക്കപ്പുറം ഭാവിയില്‍ കുട്ടികള്‍ക്കെതിരായ ഇത്തരം ക്രൂരത ആവര്‍ത്തിക്കാതിരിക്കാന്‍ കത്ത് സ്വമേധയാ ഹര്‍ജിയായി പരിഗണിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.