kerala
വിദേശത്തു നിന്ന് കേരളത്തിലെത്തുന്ന എല്ലാവര്ക്കും ഏഴു ദിവസം ഹോം ക്വാറന്റൈന്
സംസ്ഥാനത്ത് ആകെ 280 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം: കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്ന് സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ഏഴു ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈന് ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തുടര്‍ന്ന് എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തും.
സംസ്ഥാനത്ത് ആകെ 280 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. അതില്‍ ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും വന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിച്ചത്. ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും വന്ന 186 പേര്‍ക്കും ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും വന്ന 64 പേര്‍ക്കുമാണ് ഒമിക്രോണ്‍ ബാധിച്ചത്. 30 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്. ലോ റിസ്ക് രാജ്യങ്ങളില്‍ വരുന്നവര്‍ക്ക് നേരത്തെ സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്. ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതിനാല്‍ അവര്‍ക്കും ഹോം ക്വാറന്റൈന് വേണമെന്ന് സംസ്ഥാനവും ആവശ്യപ്പെട്ടിരുന്നു.
കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം ഹോം ക്വാറന്റൈന് വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വിമാനത്തവളത്തില്‍ എത്തുന്ന യാത്രക്കാരെ ഹൈ റിസ്ക്, ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ എന്നിങ്ങനെ തിരിച്ചാണ് ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നത്. ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും വരുന്ന എല്ലാവര്ക്കും ആര്‍ടിപിസിആര്‍ പരിശോധന നടത്തും. നെഗറ്റീവായാല്‍ 7 ദിവസം ഹോം ക്വാറന്റൈനും എട്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ പരിശോധനയും നടത്തണം. നെഗറ്റീവായാല്‍ വീണ്ടും 7 ദിവസം സ്വയം നിരീക്ഷണത്തില്‍ തുടരണം. കോവിഡ് പോസിറ്റീവാകുന്നവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നതാണ്. ഇവരെ ഐസൊലേഷനില്‍ പ്രവേശിപ്പിക്കുന്നതാണ്. സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോകോള്‍ അനുസരിച്ച് ചികിത്സ നല്‍കുകയും ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഡിസ്ചാര്‍ജ് ചെയ്യുന്നതുമാണ്. ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ 2 ശതമാനം പേരുടെ സാമ്പിളുകള്‍ റാണ്ടം പരിശോധന നടത്താനാണ് കേന്ദ്ര മാര്‍ഗനിര്‍ദേശം. എന്നാല്‍ സംസ്ഥാനത്ത് 20 ശതമാനം പേരുടെ സാമ്പിളുകള്‍ റാണ്ടം പരിശോധന നടത്തുന്നതാണ്. നെഗറ്റീവാകുന്നവര്‍ 7 ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണം. എട്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. നെഗറ്റീവായാല്‍ ഇവരും വീണ്ടും 7 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം. പോസിറ്റീവാകുന്നവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നു. ഇവര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോകോള്‍ അനുസരിച്ച് ചികിത്സ നല്കുന്നു.
ക്വാറന്റൈന് സമയത്തോ സ്വയം നിരീക്ഷണ സമയത്തോ ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ ഉണ്ടായാലോ കോവിഡ് പോസിറ്റീവായാലോ ആവര്‍ത്തിച്ചുള്ള പരിശോധന നടത്തും.
kerala
മലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ് സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു.
മലയാറ്റൂരിലെ മുണ്ടങ്ങമറ്റത്ത് രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാണാതായ മുണ്ടങ്ങമറ്റം സ്വദേശി ചിത്രപ്രിയ(19)യാണ് മരിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ് സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു.
ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് അന്വേഷണം നടന്നുവരികയാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു. വീടിന് ഒരു കിലോമീറ്റര്‍ അകലെ ഒഴിഞ്ഞ പറമ്പിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുരുത്തിപ്പറമ്പിലെ ഷൈജുവിന്റെയും ഷിനിയുടെയും മകളാണ് ചിത്രപ്രിയ.
പെണ്‍കുട്ടികളുടെ ശരീരത്തില്‍ മുറിവുകളും തലയില്‍ കല്ലുപയോഗിച്ച് ഇടിച്ച പാടുകളുമുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ബെംഗളൂരുവിലെ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിയായ ചിത്രപ്രിയയെ ശനിയാഴ്ച മുതലാണ് കാണാതായത്. ഇതേതുടര്‍ന്ന് കാലടി പൊലീസില്‍ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിലാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിക്കും. ആണ്‍സുഹൃത്തിനെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
kerala
വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
റോഡരികിലൂടെ കടന്നുപോകുകയായിരുന്ന ഇവരെ ആന തുമ്പിക്കൈ കൊണ്ട് റോഡിലേക്ക് തള്ളിയിടുകയായിരുന്നു.
വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്. ചീയമ്പം ഉന്നതിയിലെ മാച്ചി(60)ക്കാണ് കാലിന് പരിക്കേറ്റത്. റോഡരികിലൂടെ കടന്നുപോകുകയായിരുന്ന ഇവരെ ആന തുമ്പിക്കൈ കൊണ്ട് റോഡിലേക്ക് തള്ളിയിടുകയായിരുന്നു. പശുവിനെ മേയ്ച്ച് മാച്ചിയും മകളും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.
പരിക്കേറ്റവരെ പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. നേരത്തെ, പൊന്മുടിയില് വോട്ട് ചെയ്യാന്‍ പോകുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാര്‍ കാട്ടാന നശിപ്പിച്ചിരുന്നു. കൊമ്പ് കൊണ്ട് കുത്തി നശിപ്പിക്കുകയായിരുന്നു. പൊന്മുടി സ്വദേശി രാഹുലിന്റെ കാറാണ് നശിപ്പിച്ചത്. വനംവകുപ്പും ഫയര്‍ഫോഴ്സും ചേര്‍ന്ന് വാഹനം എടുത്തുമാറ്റി.
kerala
എറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്ത്തകന് പിടിയില്‍
ജിന്സന് എന്നയാളാണ് പൊലീസിന്റെ പിടിയിലായത്.
എറണാകുളം പള്ളുരുത്തിയില്‍ കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്ത്തകന് പിടിയില്‍. ജിന്സന് എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. ഇതിന് പിന്നാലെ നമ്പ്യാപുരത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
ഇടുക്കിയിലെ വട്ടവട പഞ്ചായത്തിലെ കടവരി വാര്‍ഡിലും കള്ളവോട്ടിനെ ചൊല്ലി ബിജെപി സിപിഎം സംഘര്‍ഷം നടന്നിരുന്നു. നേരത്തെ, തിരുവനന്തപുരം വഞ്ചിയൂര്‍ വാര്‍ഡില്‍ സിപിഎം വ്യാപകമായി കള്ളവോട്ട് ചേര്‍ത്തെന്ന് ആരോപണമുന്നയിച്ചിരുന്നു.
-
india1 day agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
india1 day ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala1 day agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
editorial3 days agoമുന്നാ ഭായ് ഫ്രം സി.പി.എം
-
Sports1 day ago2026 ഫിഫ ലോകകപ്പ് ഫിക്സ്ച്ചര്‍; മത്സരങ്ങള്‍ 104
-
kerala1 day agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
-
india1 day agoവന്ദേമാതര ഗാനം ബിജെപി പ്രചരണം ആത്മാര്‍ത്ഥത ഇല്ലാത്തത്: കെസി വേണുഗോപാല്‍ എംപി
-
crime1 day agoഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ ഹോട്ടലില്‍ വച്ച് കടന്നുപിടിച്ചു; പ്രമുഖ സംവിധയാകനെതിരെ ചലച്ചിത്രകാരി; മുഖ്യമന്ത്രിക്ക് പരാതി

