കൊല്ലം : പതിനൊന്നുകാരി നേരിട്ട ലൈംഗികാതിക്രമത്തിന്റെ ഗുരുതര കേസില്‍ രണ്ടാനച്ഛനെ കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഏഴുമാസത്തോളം നീണ്ടുനിന്ന ഉപദ്രവമാണ് പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിച്ചത്. പെണ്‍കുട്ടിയുടെ മാതാവ് വീട്ടില്‍ ഇല്ലാത്ത സമയം മുതലെടുത്താണ് പ്രതി നിരന്തരം ഉപദ്രവം നടത്തിവന്നത്. ഭീഷണിപ്പെടുത്തിയാണ് കുട്ടിയെ മൗനത്തിലാക്കിയത്. അവസാനം തുടര്‍ച്ചയായ പീഡനത്തെ കുറിച്ച് കുട്ടി മാതാവിനെ അറിയിക്കുകയും തുടര്‍ന്ന് പ്രതിയും മാതാവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു. ഇതിന് ശേഷവും ഉപദ്രവം തുടര്‍ന്നതായും പരാതിയില്‍ പറയുന്നു. മാതാവിനൊപ്പം കുട്ടി ഈസ്റ്റ് പൊലീസ് സ്‌റ്റേഷനില്‍ ഹാജരായി കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ തുടര്‍ന്ന് കോടതി റിമാന്‍ഡ് ചെയ്തു. ഏകദേശം ഒരു വര്‍ഷമായി പ്രതിയോടൊപ്പം തന്നെയാണ് പെണ്‍കുട്ടിയും അമ്മയും സഹോദരങ്ങളും താമസിച്ചുവരുന്നത്. മുമ്പും സമാനമായ കുറ്റകൃത്യങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന സംശയവും പൊലീസ് ശക്തിപ്പെടുത്തി അന്വേഷണം തുടരുകയാണ്.