kerala

ഏഴ് റൗണ്ടുകള്‍ പൂര്‍ത്തിയായി; ലീഡ് ഉയര്‍ത്തി ആര്യാടന്‍

By webdesk17

June 23, 2025

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ ആദ്യ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് 5036 വോട്ടുകള്‍ക്കാണ് മുന്നിട്ടുനില്‍ക്കുന്നത്. യുഡിഎഫിന് സ്വാധീനമുള്ള വഴിക്കടവ് പഞ്ചായത്തിലെ വോട്ടെണ്ണലാണ് പൂര്‍ത്തിയായത്. മൂത്തേടത്ത് പഞ്ചായത്തില്‍ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോഴും യുഡിഎഫ് സ്ഥാനാര്‍ഥിക്ക് തന്നെയാണ് മുന്‍തൂക്കം.

ജൂണ്‍ 19ന് നടന്ന വോട്ടെടുപ്പില്‍ 1,74,667 പേരാണ് ബൂത്തിലെത്തി വോട്ടു ചെയ്തത്. 75.87 ശതമാനമായിരുന്നു പോളിങ്. ആര്യാടന്‍ ഷൗക്കത്ത് (യുഡിഎഫ്), എം സ്വരാജ് (എല്‍ഡിഎഫ്), മോഹന്‍ ജോര്‍ജ് (എന്‍ഡിഎ) മുന്‍ എംഎല്‍എ പി.വി. അന്‍വര്‍ (സ്വതന്ത്രന്‍) എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്ന പത്തു സ്ഥാനാര്‍ഥികളിലെ പ്രമുഖര്‍.