ലക്‌നൗ: അഞ്ചര വയസുകാരിയെ പീഡിപ്പിച്ചതിന് ഏഴു വയസുകാരനെതിരെ കേസ്. ഉത്തര്‍പ്രദേശിലെ അലിഗ്ഢിലാണ് സംഭവം. വീടിന്റെ ടെറസില്‍ കളിച്ചുകൊണ്ടിരിക്കെ ബാലിക അടുത്ത പറമ്പിലേക്കു വീണ പന്ത് എടുക്കാന്‍ പോയപ്പോള്‍ അടുത്ത വീട്ടിലെ കുട്ടി പീഡിപ്പിച്ചതായാണ് പരാതി.

കേസില്‍ ഏഴു വയസുള്ള കുട്ടിക്കെതിരെ ഐപിസി, പോക്സോ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറയുന്നു. ഒക്ടോബര്‍ പന്ത്രണ്ടിന് പെണ്‍കുട്ടിയെ തൊട്ടടുത്ത വീട്ടിലെ ആണ്‍കുട്ടി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

ആണ്‍കുട്ടിയുടെ പ്രായം എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരുന്നില്ല. എന്നാല്‍ മെഡിക്കല്‍ പരിശോധനയില്‍ ഏഴു വയസ്സാണെന്നു കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. ആണ്‍കുട്ടി ഇപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് ഉള്ളത്. കേസ് വിചാരണക്കായി കു്ട്ടിയെ ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുമ്പാകെ ഹാജരാക്കുമെന്ന പൊലീസ് അറിയിച്ചു.